ലിബിയ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെയും മകന് മുഅ്തസിം ഗദ്ദാഫിയുടെയും വധം അന്തരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അന്വേഷിക്കണമെന്ന ആവശ്യവുമായി ഗദ്ദാഫിയുടെ മകള്‍ അയിഷ ഗദ്ദാഫി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐസിസി പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ ഒക്കാമ്പോയ്ക്ക് കത്തെഴുതിയതായി അയിഷയുടെ അഭിഭാഷകന് നിക്ക് കൌഫ്മാന്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് ഒക്കാമ്പോ അന്വേഷണം നടത്തുന്നുണ്ടോഇല്ലെങ്കില് എന്ത് കൊണ്ട് എന്നാണ് കത്തില്‍ ചോദിക്കുന്നത്. ലിബിയന ഭരണകൂടം ഇക്കാര്യം അന്വേഷിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ഗദ്ദാഫിയേയും മകനേയും വിമത സൈന്യം വധിക്കുന്നത്. അയിഷയും മറ്റ് കുടുംബാംഗങ്ങളും കഴിഞ്ഞ ആഗസ്റ്റില്‍ അയല്‍ രാജ്യമായ നൈജീരിയയിലേക്ക് പലായനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല