കൌമാരപ്രയത്തില്‍ അച്ഛനും അമ്മയുമൊക്കെ ആകുന്ന കുട്ടികള്‍ ബ്രിട്ടനില്‍ ഒരു പുതുമയല്ല. ബോള്‍ട്ടനിലെ ഫോബെ ക്വാടെര്മോര്ഗന് ഗര്‍ഭിണിയാണെന്ന് ജിപി പറഞ്ഞപ്പോള്‍ ഈ പതിനാറുകാരിക്കും അവളുടെ മാതാവിനും ഇത് വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരുന്നു. പിന്നീട് നടത്തിയ സ്കാന്നിങ്ങില്‍ നിന്നും അവരത് തിരിച്ചറിഞ്ഞു, ഗര്‍ഭപാത്രത്തിലെ വലിയ മുഴയാണ് ഇതിനു കാരണമെന്ന്. വയര്‍ വല്ലാതെ വീര്ത്തതിനെയും കടുത്ത പനിയും മലബന്ധവും ഉണ്ടായതിനെ തുടര്‍ന്നാണ് അമ്മയ്ക്കൊപ്പം ഫോബെ ഡോക്റ്ററെ കാണാന്‍ പോയത്. എന്നാല്‍ ജിപി ഇവള് ആറു മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞു.
എന്നാല്‍ ഫോബെ ഇത് വിശ്വസിച്ചില്ല തുടര്‍ന്നു നടത്തിയ അള്‍ട്രാസൌണ്ട് സ്കാന്നിങ്ങില്‍ തന്റെ ഗര്ഭാപത്രത്ത്തില് വലിയൊരു മുഴയുണ്ടെന്ന സത്യം ഫോബെ തിരിച്ചറിഞ്ഞു. തുടര്‍ന്നു ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ നേഴ്സുമാര്‍ മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടാന്‍ ഇവരോട് നിര്‍ദേശിച്ചു. തുടര്‍ന്നു ശാസ്ത്രക്രിയക്ക് വിധേയയാവുകയും ട്യൂമര്‍ നീക്കം ചേയ്യുകയുമുണ്ടായി. കഴിഞ്ഞ ജനുവരിയില്‍ എല്ലാം കഴിഞ്ഞുവെന്ന് പ്രതീക്ഷിച്ചിരിക്കെ ഏപ്രിലില്‍ വേണ്ടും കാന്‍സര്‍ തന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്നു എന്ന സത്യം ഫോബെ തിരിച്ചറിഞ്ഞു.
ഇതേതുടര്‍ന്ന് ഇപ്പോള്‍ പതിനേഴു വയസുള്ള ഫോബെ ഹിസ്റ്റെരോടോമിക്ക് വിധേയ്യാവുകയും രോഗത്തെ ഉന്മൂലനം ചെയ്യാന്‍ ഇപ്പോള്‍ ആറു മാസം നീണ്ടു നില്ക്കുന്ന കീമോതെറാപ്പിക്ക് തയ്യാറായിരിക്കുകയുമാണ്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ദു:ഖകരമായ കാര്യം ഇനി ഒരിക്കലും ഫോബെ ഒരു കുഞ്ഞിനെ പ്രസവിക്കില്ല എന്നുള്ളതാണ്. ഒരു ഡോക്ടറില്‍ നിന്നും താന്‍ ഗര്‍ഭിണി ആണെന്ന വാര്‍ത്ത ഫോബെ കേള്‍ക്കില്ല.
ഓരോ വര്‍ഷവും ഏകദേശം 6500 സ്ത്രീകളാണ് ഗര്‍ഭപാത്ര കാന്‍സര്‍ കാരണം ചികിത്സ തേടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്ന്, ഇതില്‍ ഭൂരിപക്ഷവും നാല്പതിനു മുകളില്‍ പ്രായമുള്ളവരാണ്. സാധാരണായി പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ രോഗം തിരിച്ചറിയുക ബുദ്ധിമുട്ടാണ്.
ഫോബെയുടെ കാര്യത്തില്‍ തന്നെ അവള്‍ക്കു ഉണ്ടായ ലക്ഷണങ്ങള്‍ മലബന്ധം, വിശപ്പില്ലായ്മ, വീര്‍ത്ത ഉദരം, പനി എന്നിവയായിരുന്നു. ഒരു കുടുംബവും കുട്ടികളും തന്റെ സ്വപനം ആയിരുന്നെന്നും കാന്‍സര്‍ ആ സ്വപ്നം ഇല്ലതാക്കിയെന്നും ഫോബെ പറയുന്നു. എന്തായാലും ഗര്‍ഭാശയ കാന്സരിനെക്കുരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുയാണ് ഫോബെ ഇപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല