മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ നാളെ നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ ഉച്ച കഴിഞ്ഞു രണ്ടു മുതലാണ് ആഘോഷ പരിപാടികള്‍. ഗാനമേളയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു ചേരുന്ന പൊതു സമ്മേളനത്തില്‍ പ്രസിഡണ്ട് അലക്സ് വര്‍ഗീസ് അധ്യക്ഷത വഹിക്കും.
ഷൂസ്ബറി അതിരൂപത ചാപ്ലയിന്‍ ഫാ; സജി മലയില്‍ പുത്തന്‍പുര സമ്മേളനം ഉത്ഘാടനം ചെയ്തു ക്രിസ്തുമസ് സന്ദേശം നല്‍കും. ജി സി എസ ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിക്കും. സെക്രട്ടറി സാജന്‍ ചാക്കോ, ട്രഷറര്‍ സന്തോഷ് സ്കറിയാ, തുടങ്ങിയവര്‍ സംസാരിക്കും.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികളെ തുടര്‍ന്നു ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല