ബര്‍മിംഗ്ഹാം: സീറോ മലബാര്‍ ആരാധന ക്രമത്തിലെ അതിവിശിഷ്ഠവും ഉന്നത സ്ഥാനീയ വിശുദ്ധ ബലിയര്പ്പണമായ റാസ കുര്‍ബ്ബാന ഇന്ന് (വെള്ളി) രാത്രി ഒന്‍പതിന് വോള്വര്ഹാംപ്ട്ടന് സെന്റ് പാട്രിക് ചര്‍ച്ചില്‍ നടക്കും. ഫ: ജോസഫ് കറുകയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഫാ: സോജി ഓലിക്കല്‍, ഫാ: ജോമോന് തൊമ്മാന എന്നിവര്‍ സഹാകാര്മികര് ആയിരിക്കും.
റാസ കുര്‍ബ്ബാനയ്ക്ക് മുന്‍പ് വൈകുന്നേരം ഏഴരയ്ക്ക് ഇംഗ്ലീഷ് കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വിലാസം: ST. PATRIC CHURCH, WOLVERHAMPTON, WV100QQ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല