ജ്യോതി അംഗെയെ ആദ്യം കാണുന്നവര്‍ക്ക് തോന്നുക അവള്‍ രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞാണെന്നാണ്. പക്ഷേ ജ്യോതി 18 വയസ്സ് തികഞ്ഞ ഒരു യുവതിയാണെന്ന് അറിയുമ്പോള്‍ കാണുന്നവര്‍ അമ്പരക്കും. വെറും 62.8 സെന്റീമീറ്റര്‍(24.7 മാത്രം ഉയരമുള്ള ജ്യോതി ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയെന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ്. നാഗ്പൂര്‍ സ്വദേശിയാണ് ജ്യോതി.
വെള്ളിയാഴ്ചയാണ് ജ്യോതിക്ക് 18 വയസ്സ് തികഞ്ഞത്‍. ലണ്ടനില്‍ നിന്ന് ഗിന്നസ് പ്രതിനിധികള്‍ വീട്ടിലെത്തി ഈ യുവതിയുടെ ഉയരം അളന്നു. ജ്യോതിയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു ഇത്. സാരി അണിഞ്ഞാണ് കുഞ്ഞു ജ്യോതി പിറന്നാള്‍ കേക്ക് മുറിച്ചത്.
ജ്യോതിയുടെ ഹൈസ്കൂള്‍ പഠനം ഈ വര്‍ഷം പൂര്‍ത്തിയാകും. ജ്യോതി ഇതാദ്യമായല്ല ഗിന്നസ് ബുക്കില്‍ കയറുന്നത്. ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ കൌമാരക്കാരിയായിരുന്നു അവള്‍ ഇന്നലെ വരെ.
ബോളിവുഡ് താരമാകണമെന്നാണ് ജ്യോതിയുടെ ഏറ്റവും വലിയ സ്വപ്നം. ഒപ്പം യൂനിവേഴ്റ്റി ഡിഗ്രിയും കരസ്ഥമാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല