യുകെയും യൂറോപ്പിയന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുന്നു, 8/9 ഡിസംബറില്‍ നടന്ന ട്രീറ്റിയില്‍ യു കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇതിനെതിരെ നടത്തിയ വീറ്റോ അധികാരമാണ് പ്രശ്നങ്ങള്‍ വഷളാകാന്‍ കാരണമായത്. യൂറോപ്പിയന്‍ യൂണിയനുമായി യു കെയ്ക്കുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായാല്‍ അത് യു കെയുടെ തകര്‍ച്ചയ്ക്ക് കാരണമാവുമെന്ന വിശ്വാസത്തിലാണ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും പ്രമുഖരും.
യൂറോപ്പിയന്‍ യൂണിയനുമാനുണ്ടാകുന്ന അകല്‍ച്ച സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും യൂറോപ്പിയന്‍ യൂണിയന്റെ സിംഗിള്‍ എക്കണോമിയിലുള്ള മേല്‍ക്കൈ നഷ്ടമാക്കുമെന്നും ഒരു കൂട്ടര് ഭയപ്പെടുന്നു. ഇതു കൂടാതെ മറ്റൊരു കൂട്ടരുടെ അഭിപ്രായത്തില്‍ യൂറോപ്പിയന്‍ യൂണിയനുമായി സംഭവിച്ചിരിക്കുന്ന അകല്‍ച്ച യു കെയുടെ രാഷ്ട്രീയ സാമ്പത്തിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാവുമെന്നും വിലയിരുത്തുന്നു.
സാമ്പത്തിക മേഖലയിലുണ്ടാകുന്ന ഈ തകര്‍ച്ച വന്‍കിട ബാങ്കുകളെ ലണ്ടനില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനു കാരണമാകും. ബിസിനസ്സ് രംഗത്തുള്ള തകര്‍ച്ചയ്ക്കും ഇതു കാരണമാവുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്, എന്നാല്‍ ഈ ഭയങ്ങള്ക്കൊന്നും അടിസ്ഥാനമില്ലയെന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്. ലണ്ടന്റെ പാരമ്പര്യം ഈ തകര്കളെ അതിജീവിക്കാന്‍ പ്രാപ്തമായതാണെന്നും ഇതു വഴി ഏതു തകര്‍ച്ചയെയും അതിജീവിക്കാന്‍ സാധിക്കുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല