1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായതോടെ ജാതി-മത വ്യത്യാസമില്ലാതെ മാഞ്ചസ്റ്ററിലെ മുഴുവന്‍ അസോസിയേഷനുകളും ചേര്‍ന്ന് രൂപീകരിച്ച കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നു. യുക്മയും, എംഎംസിഎയും ആക്ഷന്‍ കൌണ്‍സിലിന് പിന്തുണ രേഖപ്പെടുത്തിയതിന് പിന്നാലെ യുകെകെസിഎ, യുക്മ നോര്‍ത്ത്‌ വെസ്റ്റ് റീജിയന്‍, നോര്‍ത്ത്‌ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനുകളും ആക്ഷന്‍ കൌണ്‍സിലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

വ്യാപകമായിരിക്കുന്ന മോഷണങ്ങള്‍ക്ക് തടയിടുക ഒപ്പം ഇവ യഥാക്രമം അധികാരികളെ ബോധ്യപ്പെടുത്തുക ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങള്‌മായാണ് ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ യുകെയിലെമ്പാടുമുള്ള ആര്‍ക്കും ഒപ്പ്‌ രേഖപ്പെടുത്തി ഈ ജനമുന്നേറ്റത്തില്‍ പങ്കാളികലാകുന്നതാണ്. ഇതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. താല്പര്യമുള്ളവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനും സൗകര്യം ഉണ്ട്.

മലയാളി സമൂഹത്തിനു നേരെ വ്യാപകമായിരിക്കുന്ന മോഷണം അധികാരികളില്‍ എത്തിക്കുന്ന ആദ്യപടിയായി സിറ്റി കൌണ്‍സിലര്‍മാരായ അഫ്സല്‍ ഖാന്‍, കേയിറ്റ്‌ ചാപ്പല്‍ എന്നിവരുമായി ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍മാരായ കെ.സി ഷാജിമോനും ബിജു ആന്റണിയും ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി. വരും ദിവസങ്ങളില്‍ പോലീസ്‌ ഹെഡ്‌ കോണ്‍സ്റ്റബിള്‍, എംപിമാര്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തും.

മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലു കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ നടന്ന മോഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങളുടെ ക്രൈം നമ്പര്‍, ഓണ്‍ലൈന്‍ പെറ്റീഷന്‍, മാസ് പെറ്റീഷന്‍ എന്നിവ സംയുക്തമായാണ് സമര്‍പ്പിക്കുക. ഇതില്‍ പങ്കാളികളാകുവാന്‍ നിങ്ങള്‍ക്കോ നിങ്ങളുടെ പരിചയ്ക്കാര്‍ക്കോ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടായിടുള്ള മോഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങളുടെ ക്രൈം നമ്പര്‍, kcac2011@gmail.com എന്ന വിലാസത്തില്‍ നിങ്ങള്‍ക്ക് അയക്കാവുന്നതാണ്.

ഒപ്പം മുകളില്‍ കൊടുത്ത ലിങ്കില്‍ ക്ലിക്ക്‌ ചെയ്തു ഓണ്‍ലൈന്‍ പെട്ടീഷനിലും ഒപ്പ്‌ രേഖപ്പെടുത്തി ഈ ജന മുന്നേറ്റത്തില്‍ നിങ്ങളും പങ്കാളികള്‍ ആകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
kcac2011@gmail.com
07886526706
07809295451
07737520643

മാഞ്ചസ്റ്റര്‍ ആക്ഷന്‍ കൌണ്‍സിലിന് യുകെകെസിഎയുടെ എല്ലാ പിന്തുണയും: വൈ.പ്രസിഡണ്ട് ഷെല്ലി ഫിലിപ്പ്‌

ലണ്ടന്‍: മലയാളികള്‍ക്ക് നേരെയുള്ള മോഷണങ്ങളും മോഷണങ്ങളും അവസാനിപ്പിക്കുവാന്‍ രൂപീക്രുതമായിരിക്കുന്ന കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന് യുകെ ക്നാനായ കാത്തലിക്‌ അസോസിയേഷന്റെ പരിപൂര്‍ണ സഹകരണം ഉറപ്പ്‌ നല്‍കുന്നു. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് ഏതൊരു പൌരന്റെയും മൌലിക അവകാശമാണ്.

വ്യാപകമായിരിക്കുന്ന മോഷണങ്ങളിലും അതിക്രമങ്ങളിലും മാഞ്ചസ്റ്ററിലെ മലയാളികള്‍ക്ക് സ്വസ്ഥത നഷ്ടമായിരിക്കുന്ന ഈ അവസരത്തില്‍ മാഞ്ചസ്റ്ററിലെ മുഴുവന്‍ അസോസിയേഷനുകളും മുന്‍കൈ എടുത്തു രൂപെകരിക്കുന്ന ആക്ഷന്‍ കൌണ്‍സിലിന് യുകെകെസിഎ യുടെ പരിപൂര്‍ണ പിന്തുണ ഞാന്‍ ഉറപ്പ്‌ നല്‍കുന്നു.

ആക്ഷന്‍ കൌണ്‍സിലില്‍ അസോസിയേഷനുകളുടെ പ്രാതിനിധ്യം ഉറപ്പ്‌ വരുത്തും: സന്തോഷ്‌ സ്കറിയാ

മാഞ്ചസ്റ്റര്‍: മലയാളി സമൂഹത്തിനു നേരെ വ്യാപകമായിരിക്കുന്ന അതിക്രമങ്ങള്‍ അധികാരികളുടെ പക്കല്‍ എത്തിക്കുന്നതിനും ആക്രമങ്ങള്‍ തടയുന്നതിനുമായി രൂപീക്രുത്മായിരിക്കുന്ന കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന് യുക്മ നോര്‍ത്ത്‌ വെസ്റ്റ് റീജിയന്റെ പരിപൂര്‍ണ പിന്തുണ വാഗ്ഥാനം ചെയ്യുന്നു. ഇതിനായി റീജിയന്റെ കീഴിലുള്ള മുഴുവന്‍ അസോസിയേഷനുകളുടെയും പ്രാതിനിധ്യം ആക്ഷന്‍ കൌണ്‍സിലിന് ഉറപ്പ്‌ വരുത്തും.

ഈ ജനമുന്നേറ്റത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില കൊള്ളണമെന്നും ഏവരും ഓണ്‍ലൈന്‍ പെറ്റീഷനിലും പങ്കാളികളാകണം എന്നും ആഗ്രഹിക്കുന്നു. ഈ പ്രവാസ ജീവിതത്തില്‍ നമുക്കും നമ്മുടെ മക്കള്‍ക്കും പേടിക്കൂടാതെ പുറത്തിറങ്ങാന്‍ സാധിക്കുന്ന അവസ്ഥ ഉണ്ടാകണം. മഹത്തായ ഉദ്യമത്തിന് യുക്മ നോര്‍ത്ത്‌ വെസ്റ്റ് റീജിയന്റെ പൂര്‍ണ പിന്തുണ ഞാന്‍ വാഗ്താനം ചെയ്യുന്നു.

എല്ലാവരും ഒത്തുചേരേണ്ട സമയം; ആക്ഷന്‍ കൌണ്‍സിലിന് നോര്‍മ്മയുടെ പിന്തുണ: ബെന്നി ജോണ്

മാഞ്ചസ്റ്റര്‍: നോര്‍ത്ത്‌ മാഞ്ചസ്റ്ററിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചെറുതും വലുതുമായ ഒറെരെ മോഷങ്ങള്‍ അരങ്ങേറി. ആളുകള്‍ക്ക് വീട് വിട്ടു പോകുവാന്‍ ഭയമായിരിക്കുന്നു. ഈ അവസരത്തില്‍ രൂപീക്രുതമായിരികുന്ന ആക്ഷന്‍ കൌണ്‍സിലിന് നോര്‍ത്ത്‌ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ എല്ലാ പിന്തുണയും സഹായ സഹകരണങ്ങളും വാഗ്താനം ചെയ്യുന്നു.

ജനുവരി ഏഴിന് നടക്കുന്ന അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷ വേളയില്‍ എല്ലാ അംഗങ്ങളും മാസ് പെട്ടീഷനില്‍ ഒപ്പുകള്‍ രേഖപ്പെടുത്തി ആക്ഷന്‍ കൊണ്സിലിനു ഐക്യം പ്രഖ്യാപിക്കും. വ്യാപകമായിരിക്കുന്ന മോഷങ്ങള്‍ തടഞ്ഞു ജനങ്ങളുടെ പരിഭ്രാന്തി ഒഴിവാക്കി സമാധാനപരമായ ജീവിതം ഉറപ്പാക്കണം. ആക്ഷന്‍ കൊണ്സിലിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും സഹകരണങ്ങളും ഉറപ്പ്‌ നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.