ആദിവാസി സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കാണികളെ വിസ്മയിപ്പിച്ചു. കുറച്ചുനാള്‍ മുമ്പ് നടന്ന ശസ്ത്രക്രിയയുടെ യാതൊരു അവശതകളും തന്നിലില്ലെന്ന് കാണിക്കും വിധത്തിലായിരുന്നു സോണിയയുടെ നൃത്തം.
ആദിവാസി വനിതകളുടെ ശാക്തീകരണം എന്ന വിഷയത്തില്‍ മഹിളാ കോണ്‍ഗ്രസ് ദില്ലിയില്‍സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിലാണ് സോണിയ നൃത്തം ചെയ്തത്. ആദിവാസി സ്ത്രീകള്‍ അവതരിപ്പിച്ച ഗോത്രനൃത്തം കണ്ടപ്പോള്‍ സോണിയ വേദിയില്‍നിന്നിറങ്ങി അവര്‍ക്കൊപ്പം ചേരുകയായിരുന്നു.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍നിന്നെത്തിയ നൃത്തസംഘത്തിനൊപ്പമാണ് സോണിയ നൃത്തം ചെയ്തത്. ആഗസ്റ്റില്‍ അമേരിക്കയില്‍ നടന്ന ശസ്ത്രക്രിയക്കുശേഷം പൂര്‍ണ വിശ്രമത്തിലായിരുന്ന സോണിയ അടുത്തിടെയാണു പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
പാര്‍ലമെന്റ് സമ്മേളനത്തിലും പതിവായി പങ്കെടുത്തതോടെയാണ് സോണിയയുടെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കു വിരാമമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല