കാണം വിറ്റും ഓണം ഉണ്ണണം എന്നത് മലയാളികള്‍ കേട്ട് വളര്‍ന്ന ഒരു ചൊല്ലാണ്. ആഘോഷങ്ങള്‍ക്കായ് വരവിലധികം പണം ചിലവിടുന്നത് എന്നാല്‍ മലയാളികളുടെ മാത്രം സ്വഭാവമല്ല.ക്രിസ്തുമസ് പോലെ ആഗോള വ്യാപകമായ ഒരു ആഘോഷത്തിനു എങ്കില്‍ പിന്നെ പറയുകയും വേണ്ട.പലപ്പോഴും വായ്പയെടുത്താണ് പലരും ഈ ആഘോഷങ്ങളില്‍ പങ്കാളിയാകുന്നത്. എന്നാല്‍ ഈ പ്രാവശ്യം കഥ മാറും. പത്തില്‍ എട്ടു പേര്‍ ഇപ്രാവശ്യം ക്രിസ്തുമസിനായി വായ്പ എടുക്കുകില്ല എന്ന് റിപ്പോര്‍ട്ട്.
ഒരു മാഗസീന്‍ നടത്തിയ നിരീക്ഷണത്തില്‍ ആണ് ഏഴില്‍ ഒരാള്‍ മാത്രമാണ് ഇപ്രാവശ്യം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയുള്ളൂ എന്ന് കണ്ടെത്തിയത്. ഇത് ചില്ലറ വ്യാപാരികളെ ബാധിക്കുവാന്‍ സാധ്യതയുണ്ട്.അടുത്ത വര്ഷംസാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുന്നതിനാല്‍ ഇതിലും മോശമായിരിക്കും കാര്യങ്ങള്‍ എന്ന് ഡേവിഡ് കാമറൂണ്‍, ഒരു വിദഗ്ധന്‍ മുന്നറിയിപ്പ് തരുന്നു.
പഠനപ്രകാരം കണ്ടെത്തിയത് പത്തില്‍ ഒന്‍പതു പേര്‍ ഇപ്രാവശ്യത്തെ ആഘോഷത്തില്‍ പണം ചിലവാക്കുന്നതിനു സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട് എന്നാണു അതായത് 89%പേര്‍. എന്നാല്‍ ആറു ശതമാനം പേര്‍ ഇത് നിഷേധിച്ചു.എന്നാലും സമ്മാനങ്ങള്‍ക്കും ഭക്ഷണത്തിനുമായി എല്ലാവരും പണം ചിലവഴിക്കും എന്നതിന് ചില നല്ല അടയാളങ്ങള്‍ വിപണി കാണിക്കുന്നുണ്ട്. ഒരു മാസം മുന്‍പു നടത്തിയ പഠനത്തില്‍ പത്തില്‍ ആറു പേര്‍ ഇപ്രാവശ്യത്തെ ആഘോഷ ചിലവുകള്‍ നിയന്ത്രിക്കും എന്ന് പറഞ്ഞിരുന്നു . എന്നാല്‍ ഇപ്പോള്‍ കാണുന്ന കണക്കുകള്‍ പ്രകാരം ഇത് പകുതിയിലധികമായി കുറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ബ്രിട്ടനില്‍ മാത്രം 2.64 മില്യണ്‍ തൊഴില്‍രഹിതര്‍ ഉണ്ട്.ഇത് കഴിഞ്ഞ പതിനേഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്.തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം 1.027 മില്യണ്‍ കവിഞ്ഞിട്ടുണ്ട്. 1992ല്‍ കണക്കുകള്‍ ആരംഭിച്ചതിനു ശേഷം ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.കഴിഞ്ഞമാസത്തെ റെക്കോര്‍ഡ് ആണ് തൊഴില്‍രാഹിത്യത്തിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം മറികടന്നത്.തൊഴില്‍രഹിതര്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കുമായി നല്‍ക്കുന്ന വേതനം മൂവായിരം പേരില്‍ നിന്നും 1.6 മില്യനായി നവംബറില്‍ ഉയര്‍ത്തിയിട്ടുണ്ട്. എങ്കിലും ക്രിസ്തുമസ് പോലെയുള്ള ഒരാഘോഷത്തില്‍ നിന്നും യുവാക്കള്‍ വിട്ടു നില്‍ക്കുകയില്ലെന്നു നമുക്ക് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല