തെക്കന്‍ ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 500 പേര് കൊല്ലപ്പെട്ടു. 200ല്‍ അധികം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്െടന്ന് അധികൃതര്‍ വ്യക്തമാക്കി.
മിന്‍ഡനാവോ ദ്വീപില്‍ വെള്ളിയാഴ്ചയാണ് വാഷി കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞുവീശിയ കാറ്റിനെത്തുടര്‍ന്ന് കനത്തമഴ പെയ്തു. പലേടത്തും മണ്ണിടിച്ചിലുണ്ടായി. ക്യാഗ്യാന് ഡി ഓറോ സിറ്റിയില്‍ മാത്രം 107 പേര്‍ക്കു ജീവഹാനി നേരിട്ടതായി കൌണ്‍സിലര്‍ ആല്വിന് ബാകല്‍ അറിയിച്ചു.
സമീപത്തെ ഇല്ലിഗന്‍ സിറ്റിയില്‍ 97 പേരുടെ മൃതദേഹങ്ങള്‍ കണ്െടടുത്തതായി മേയര്‍ ലോറന്‍സ് ക്രൂസ് പറഞ്ഞു. ഇവിടെ 12 മണിക്കൂറിലധികം തുടര്‍ച്ചയായി മഴപെയ്തു. ചില പ്രദേശങ്ങളില്‍ നാലടി വരെ വെള്ളം ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ റേഡിയോ പ്രക്ഷേപകന്‍ ഈനി അല്സൊനാഡോ ഒഴുകിപ്പോയതായി മേയര്‍ ലോറന്‍സ് ക്രൂസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല