1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2011

നാസികളുടേതിന് സമാനമായ വസ്ത്രധാരണത്തോടെ അതിഥികള്‍ എത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത ടോറി എം പിയെ പുറത്താക്കി. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. ഒരു ഫ്രഞ്ച് സ്‌കൈ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത യാഥാസ്ഥിതിക പാര്‍ട്ടി എം പി എയ്ഡാന്‍ ബര്‍ലിയെയാണ് പുറത്താക്കിയത്. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ജസ്റ്റിന്‍ ഗ്രീനിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന സ്ഥാനത്തു നിന്നാണ് ഇയാളെ പുറത്താക്കിയത്.

വിഡ്ഢത്തവും കുറ്റകരവുമായ പെരുമാറ്റമാണ് ബര്‍ലിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. സംഭവത്തില്‍ ബര്‍ലി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച തന്നെ ഇദ്ദേഹത്തിന്റെ ഖേദക്കത്ത് പാര്‍ലമെന്റില്‍ ലഭിച്ചിരുന്നു. അതേസമയം ഇത് പൊറുക്കാത്താന്‍ കഴിയാത്ത അബദ്ധമാണെന്നും ജനങ്ങളെ അവഹേളിക്കലാണെന്നുമാണ് പാര്‍ലമെന്റിന്റെ വാദം. പാര്‍ട്ടിയില്‍ പങ്കെടുത്തെങ്കില്‍ അതിന്റെ രീതികളില്‍ അസ്വസ്ഥനായി പലതവണ തിരിച്ചുപോരാന്‍ ശ്രമിച്ചതായും ബര്‍ലിയുടെ കത്തില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.