ലിവര്‍പൂളിലെ സേക്രട്ട് ഹാര്‍ട്ട് ഇടവകാംഗങ്ങള്‍ ഡിസംബര്‍ പത്തിന് ഇടവക വികാരി റവ:ഫാ: ബാബു അപ്പാടന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. ഡോണ്‍ ബോസ്കോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ഉച്ചയ്ക്ക് മൂന്നു മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികളില്‍ ലിവര്‍പൂള്‍ അതിരൂപതാ സഹായ മെത്രാന്‍ റൈറ്റ് റവ: വിന്‍സന്‍ മേലോന്‍ മുഖ്യാഥിതി ആയിരുന്നു.
മെലിസ്സാ ഇമ്മാനുവേല്‍ കൊറിയോഗ്രാഫി ചെയ്ത അവതരണ നൃത്തത്തോടെ ആരഭിച്ച കലാവിരുന്നില്‍ എല്‍കെസിഎസ്ജോയിന്റ് സെക്രട്ടറി ടെന്നാ ഫ്രാന്‍സിസ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സ്പിരിച്വല്‍ ഡയറക്ട്ടര്‍ റവ: ഫാ: ബാബു അപ്പാടന്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. നൃത്തനൃത്യങ്ങള്‍, കരോള്‍ ഗാനങ്ങള്‍, ബിജി ജെയ്സന്‍ സംവിധാനം ചെയ്ത കുട്ടികളുടെ സ്കിറ്റ് തുടങ്ങി ഇടവകാംഗങ്ങളുടെ നിരവധി കലാസൃഷ്ടികള്‍ അവതരിപ്പിക്കപ്പെട്ടു.
ജോയ് ആഗസ്തി രചനയും സംവിധാനവും നിര്‍വ്വഹിച്ചു അവതരിപ്പിച്ച ദേവനാദം എന്ന ബൈബിള്‍ നൃത്തസംഗീത നാടകം ഏറെ വ്യത്യസ്തത പുലര്‍ത്തി. ഇക്കഴിഞ്ഞ ജിസിഎസ്ഇ പര്രെക്ഷയില്‍ ഇടവകയില്‍ നിന്നും ഉന്നത വിജയം കൊയ്ത അര്ലിന്‍ ജോര്‍ജിന് നൂറ് പൌണ്ടിന്റെ ക്യാഷ അവാര്‍ഡും ട്രോഫിയും നല്‍കി ആദരിച്ചു.
മതബോധന പരീക്ഷ, ഇടവക കലാമത്സരം. ഓള്‍ യുകെ ബൈബിള്‍ കലാമത്സരം എന്നിവയില്‍ വിജയികള്‍ക്കുള്ള ട്രോഫികളും തതവസരത്തില്‍ വിതരണം ചെയ്തു. മോള്സി ഫിലിപ്പ്, ഡെന്ന ഫ്രാന്‍സിസ്, മേലീന ഇമ്മാനുവേല്‍ എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയിരുന്നു. എല്‍കെസിഎസ് ട്രഷറര്‍ ശ്രീ. ജേക്കബ് തച്ചില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ലിവര്‍പൂളിലെ പത്തോളം യുവതീ-യുവാക്കള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തത്തിനു ശേഷം വിളമ്പിയ സ്വാദിഷ്ടമായ സ്നേഹ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു. കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല