സീറോമലബാര്‍ സഭയുടെ മൂന്നാമത് കണ്‍വന്‍ഷന്‍ 2012 ജൂണ്‍ മാസം 23-ന് കവന്‍ട്രിയില്‍. വെച്ചു നടത്തുവാന്‍ തീരുമാനിച്ചു.സീറോമലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപതയിലെ ചാപ്ലിന്‍ ഫാദര്‍ സോജി ഓലിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിലാണ് വിപുലമായ പരിപാടികളോടെ കണ്‍വന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചത്.ഒന്നാമത് കണ്‍വന്‍ഷന്‍ സോളിഹള്ളിലും രണ്ടാമത് കണ്‍വന്‍ഷന്‍ ബര്‍മിംഗ്ഹാമിലും വച്ചായിരുന്നു നടന്നത്.
ബര്‍മിംഗ്ഹാം അതിരൂപതയുടെ കീഴില്‍ സീറോമലബാര്‍ സഭയ്ക്ക് പന്തണ്ട് മാസ് സെന്ററുകള്‍ ആണുള്ളത്.ഈ മാസ് സെന്ററുകളില്‍ നിന്നുമായി ആയിരത്തോളം കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.കേരളത്തില്‍ നിന്നും ബിഷപ്പുമാരും മറ്റു വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല