ലിയു സൂ: ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള് ബി.ഡബ്ല്യു.എസ്. സൂപ്പര്‍ സീരിസ് ഫൈനലില്‍ പരാജയപ്പെട്ടു. ഫൈനലില്‍ ചൈനയുടെ യിഹാന് വാംഗാണ് സൈനയെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ്(സ്കോര്‍ 18-21, 21-13, 21- 13)ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തി ഫൈനലില്‍ എത്തിയ സൈന കീഴടങ്ങിയത്. ആദ്യ ഗെയിം മാത്രമാണ് സൈനയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
ടൂര്‍ണമെന്റിന്റെ സിംഗിള്‍സ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണു സൈന. കഴിഞ്ഞദിവസം നടന്ന സെമി ഫൈനലില്‍ ഡെന്മാര്ക്കിന്റെ ലോക അഞ്ചാം നമ്പര്‍ താരം ടിനെ ബൗണിനെ തോല്‍പ്പിച്ചാണ് സൈന മുന്നേറിയത്.
ലോക ഒന്നാംനമ്പര്‍ താരമായ ചൈനയുടെ യിഹാന് വാംഗും സൈനയും തമ്മില്‍ ഇതിനു മുമ്പ് മൂന്ന് തവണ ഫൈനലുകളില്‍ ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും ജയം സൈനയെ അനുഗ്രഹിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല