ഏറെ തിരക്കോടെനില്ക്കുന്ന തെന്നിന്ത്യന്‍ താരം ജനീലിയ ഡിസൂസ വിവാഹിതയാകുന്നു. അടുത്ത ഫെബ്രുവരി 15ന് ജനീലിയയുടെ വിവാഹം നടക്കും. ജനീലിയുടെ ആദ്യ ചിത്രമായ `തുച്ഛേ മേരി കാസ’ത്തില്‍ ഒപ്പമഭിനയിച്ച താരം രീതിഷ് ദേശ്മുഖിനെത്തന്നെയാണ് ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്.
മഹാരാഷ്ട്രക്കാരനായ കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ പുത്രന്. നാലുദിവസം നീണ്ടുനില്‍ക്കുന്ന വിവാഹപരിപാടികളാണ് ഒരുക്കുന്നത്. മെഹന്തിയണിയിക്കലോടെ വിവാഹപരിപാടികള്ക്ക് തുടക്കംകുറിക്കും. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലഭിനയിച്ച ജനീലിയ അടുത്തിടെ മലയാളത്തിന്റെ അഭിമാനചിത്രമായ `ഉറുമി’യിലും എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല