ബ്രിട്ടണെ പിടിച്ചുകുലുക്കിയ ഇന്ത്യന്‍ വംശജയായ ആനി ദിവാനി കൊലപാതകക്കേസില്‍ ഭര്‍ത്താവ് ശ്രീന്‍ ദിവാനിയെ സൗത്ത് ആഫ്രിക്കന്‍ പോലീസിന് വിട്ടു കൊടുക്കുന്നത് വൈകും.ദീവാനിയെ കൈമാറുന്നത് സംബന്ധിച്ച വിചാരണ പൂര്‍ത്തിയായെങ്കിലും ഇത് സംബന്ധിച്ച അവസാനവിധി വരാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടിവരും.ശ്രീനിന്റെ ആരോഗ്യ നില സംബന്ധിച്ച് മെഡിക്കല്‍ സംഘത്തിന്റെ പഠനത്തിനും പോലീസിന്റെ വിശദമായ അന്വേഷണത്തിനുംശേഷം വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ മധുവിധുവിന് പോയ ഷ്രിന്‍ ദീവാനി- ആനി ദമ്പതികളില്‍ ആനിയെ കവര്‍ച്ചാശ്രമത്തിനിടയില്‍ അജ്ഞാതന്‍ കൊലപെടുത്തിയെന്നാണ് കേസ്.എന്നാല്‍ പിന്നീട് കൊല നടത്തിയത് ശ്രീന്‍ നിയോഗിച്ച വാടകക്കൊലയാളികള്‍ ആണെന്ന് സാക്ഷിമൊഴി വന്നതോടെയാണ് പ്രതിയെ വിട്ടുകിട്ടാന്‍ സൗത്ത് ആഫ്രിക്കന്‍ പോലീസ് നടപടികള്‍ ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് ഏറെ വിവാദമായ കൊലപാതകം നടന്നത്.
നേരത്തെ ദിവാനിയെ കൈമാറാനുള്ള അനുമതി ഹോം സെക്രട്ടറി തെരേസ മെയ് നല്‍കിയിരുന്നു.ഈ തീരുമാനത്തിനെതിരെയാണ് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ശ്രീന്‍ ദിവാനിയുടെ മാനസികനില തെറ്റിയെന്നും അയാള്‍ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നത്.ഈ സ്ഥിതിയില്‍ സൗത്ത് ആഫ്രിക്കന്‍ പോലീസിന് കൈമാറുന്നത് ദിവാനിയുടെ ജീവനു തന്നെ ഭീഷണിയാണെന്നുമവര് കോടതിയില്‍ വാദിച്ചു.അതേസമയം നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ശ്രീനിനെ കൈമാറണമെന്നും തങ്ങളുടെ മകളുടെ മരണത്തിന് പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരണമെന്നുമാണ് ആനിയുടെ ബന്ധുക്കള്‍ പറയുന്നത്.എന്തായാലും ഇത് സംബന്ധിച്ച വിധി വരാന്‍ ജനുവരി പതിനൊന്നു വരെയെകിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല