1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2011

നമുക്ക്‌ കിടക്കചായ പോലെയാണ്‌ വിദേശരാജ്യങ്ങളില്‍ ബിയര്‍. ബിയര്‍ മദ്യമായിട്ടല്ല ഒരു സോഫ്റ്റ്‌ഡ്രിങ്ക് ആയിട്ടാണ് കണക്കാകുന്നത്. പക്ഷെ പഠനങ്ങള്‍ തെളിയിക്കുന്നത് പകുതിയില്‍ അധികം പബ്ബുകളും ശരിയായ അളവിലുള്ള മദ്യം അല്ല വിളമ്പുന്നതെന്നാണ്.തൊണ്ണൂറോളം മദ്യശാലകള്‍ സന്ദര്‍ശിച്ച പഠനത്തില്‍ നിന്നും പകുതിയിലധികം മദ്യശാലകളും കുറഞ്ഞ അളവിലാണ് മദ്യം വിളമ്പുന്നത്.

കൃത്യമായി മുപ്പത്തിയാറു പബ്ബുകളില്‍ കുറഞ്ഞ അളവില്‍ ബിയര്‍ ലഭിച്ചുഅതായത് നാല്‍പ്പതു ശതമാനത്തോളം.
ചിലയിടങ്ങളില്‍ അഞ്ചിലൊന്ന് ഭാഗം മദ്യം വരെ കുറവുണ്ടായിരുന്നു.ലഭിച്ച മദ്യം അളവുപാത്രത്തില്‍ പകര്‍ന്നു കുറവുള്ള മദ്യത്തിന്റെ അളവ് രേഖപെടുത്തിയിട്ടുണ്ട്. ബ്രിസ്റ്റോള്‍ , ലീഡ്സ്, മിഡില്‍ബ്രോ, ബോണ്‍മൌത്ത് എന്നിവിടങ്ങളില്‍ 568ml ബിയര്‍ അളവില്‍ 27ml എന്ന രീതിയില്‍ കുറഞ്ഞ അളവിലാണ് വിളമ്പുന്നത്. ഏകദേശം അഞ്ചു ശതമാനത്തോളം കുറവ്.

എന്നാല്‍ ലണ്ടന്‍കാര്‍ക്കൊരു സന്തോഷവാര്‍ത്ത. ലണ്ടനിലും സൌതാംപ്ടനിലെയും മദ്യശാലകളില്‍ കൃത്യമായ അളവിലാണ് ബിയര്‍ ലഭിക്കുന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ ഈ സാമ്പത്തികവര്‍ഷത്തിലെ തകര്‍ച്ചയാണ്‌ ഈ രീതിയില്‍ ഇടപെടാന്‍ പബ്ബുകളെ പ്രചോദിപ്പിച്ചത് എന്നാണു വൃത്തങ്ങള്‍ അറിയിക്കുന്നത്. പണവും മദ്യവും ലാഭിക്കുന്നതിന് ഇതു പോലുള്ള വഴികള്‍ സ്വീകരിക്കുന്നവരെ നമുക്കും കുറ്റം പറയാന്‍ സാധിക്കുകില്ല.കുടിക്കുന്നവര്‍ ഇത് ശ്രദ്ധിക്കുക പോലുമില്ല എന്നതാണ് സത്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.