1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2011

പ്രായമാകുകയെന്ന് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. പ്രായമാകുന്നതല്ല പ്രശ്നം. അതിന്റെ ചില സൂചനകള്‍ ശരീരത്തില്‍ ഉണ്ടാകുന്നതാണ് പ്രശ്നം. ഉദാഹരണത്തിന് തൊലി ചുളിയുക, മുടി നരയ്ക്കുക പ്രായത്തിന്റേതായ ബാക്കിയുള്ള പ്രശ്നങ്ങളെല്ലാം നേരിടേണ്ടിവരുക തുടങ്ങിയ കാര്യങ്ങളെല്ലാംതന്നെ എല്ലാവരെയും മാനസികമായ തളര്‍ത്തി കളയുന്ന കാര്യങ്ങളാണ്. പിന്നെ ചെയ്യാനുള്ളത് പ്രായമാകാനുള്ള വഴികളെ കൈകാര്യം ചെയ്യുക എന്നതാണ്.

പല്ലുകള്‍ സൂക്ഷിക്കണം

പല്ലുകള്‍ സൂക്ഷിക്കണമെന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഓര്‍ക്കുക. പല്ലുകള്‍ കൊഴിയാതെ സൂക്ഷിക്കണം എന്നായിരിക്കും. എന്നാല്‍ അതല്ല കാര്യമെന്നതാണ് സത്യം. പഞ്ചസാരയുടെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ തൊലി പെട്ടെന്ന് ചുക്കി ചുളിയാന്‍ തുടങ്ങും. പഞ്ചസാരയുടെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും നിങ്ങളുടെ പല്ലിനെ ശ്രദ്ധിച്ചേ പറ്റൂ. ചുമ്മാതങ്ങ് ശ്രദ്ധിച്ചാലും പോര. കൂച്ചുവിലങ്ങിടണം. പല്ലുകളെ അടക്കിനിര്‍ത്തിയാല്‍ മാത്രമെ നിങ്ങള്‍ക്ക് നിങ്ങളുടെ തൊലി ചുളിയാതെ നോക്കാന്‍ സാധിക്കൂ.

കുടിക്കുക

കുടിക്കാന്‍ പറഞ്ഞാലുടന്‍ കേരളത്തില്‍ പരക്കുന്ന കഥകളിലെ നായകനെ പോലെ മദ്യമൊഴിച്ച് എന്ത് കുടിക്കാമെന്ന മട്ടിലെടുക്കരുത്. മദ്യമൊഴികെ എന്തും കുടിക്കാമെന്ന് പറഞ്ഞപ്പോള്‍ മദ്യമൊഴിച്ച് എന്തും കുടിക്കാമെന്ന മട്ടിലെടുത്തു എന്നതാണ് നമ്മുടെ പ്രശ്നം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല എന്നതാണ് സത്യം. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിച്ചാല്‍ തീരാവുന്ന പ്രശ്നം മാത്രമാണ് ഇവിടെയുള്ളത്. നിങ്ങളുടെ പ്രായവും നിങ്ങളുടെ വെള്ളംകുടിയുമായി അഭേദ്യമായ ബന്ധമുണ്ട്. വെള്ളം കുടിക്കുന്തോറും നിങ്ങള്‍ക്ക് കുറച്ചുകൂടി പ്രായക്കുറവ് തോന്നിക്കും എന്നതാണ് സത്യം.

ഓട്ട്സ് പൊടിയും ചില കുറുക്കുവഴികളും

പ്രായത്തെ തടയാന്‍ ഓട്ട്സ് പൊടിയും മറ്റുംകൊണ്ട് ഒരു പൊടിക്കൈയുണ്ട്. ഓട്ട്സ്പൊടിയും തേനും ചേര്‍ത്ത മിശ്രിതം തേച്ചാല്‍ നിങ്ങളുടെ പ്രായമാകുന്ന അവസ്ഥ തടയാന്‍ സാധിക്കും. നിങ്ങളുടെ മുഖത്ത് ഈ മിശ്രിതം തേച്ച് പിടിപ്പിച്ച് നിന്നാല്‍ മതിയെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നത്. മുപ്പത് നാല്‍പത് മിനിറ്റ് സമയം ഇങ്ങനെ ഇരുന്നാല്‍ നിങ്ങളുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.

നിങ്ങളുടെ പ്രായം കൂടുന്നത് തിരിച്ചറിയുക

നല്ലയിനം ഷാമ്പുകളും മറ്റും ഉപയോഗിക്കുക. കൂടുതല്‍ വെള്ളമുപയോഗിച്ച് കുളിക്കുക. മുടിയില്‍ നന്നായി ശ്രദ്ധിക്കുക. മുഖം നന്നായി ശ്രദ്ധിക്കുക. ശരീരത്തില്‍ ഓയില്‍ മസാജ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.