ജോസഫ് ഒക്കാട്ട്
ശാന്തിയുടെയും സമാധാനത്തിന്റെയും ഒരുമയുടെയും സന്ദേശം നല്‍കി ഒരു ക്രിസ്തുമസ് കൂടി വരവായി.ലോകരക്ഷകന്റെ ആഗമനം ആഘോഷിക്കുന്ന ഈ പുണ്യവേളയില്‍ ഹേവാര്‍ഡ്‌സ് ഹീത്ത് യുനൈറ്റഡ് മലയാളീസിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കരോള്‍ നടത്തുന്നു.ഈ മാസം 22,23 (വ്യാഴം,വെള്ളി) തീയതികളില്‍ ആയിരിക്കും കരോള്‍ നടത്തുക.കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന കരോള്‍ സംഘം ദിവ്യ രക്ഷകന്‍റെ ആഗമനം അറിയിക്കുന്ന സദ്‌വാര്‍ത്തയുമായി ഗാനങ്ങള്‍ ആലപിച്ച് വീടുകള്‍ കയറിയിറങ്ങും.
ഈ സന്തോഷാവസരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഹേവാര്‍ഡ്‌സ് ഹീത്ത് യുനൈറ്റഡ് മലയാളീസിന്റെ ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല