1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2011

ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം പലതവണ താന്‍ നിരസിച്ചതായി മലയാളികളുടെ പ്രിയതാരം കാവ്യമാധവന്റെ വെളിപ്പെടുത്തല്‍. തനിക്ക്‌ യോജിക്കാത്ത കഥാപാത്രങ്ങളായതിനാലാണ്‌ പലപ്പോഴും അവസരങ്ങള്‍ നിരസിക്കാന്‍ തയ്യാറായത്‌. തന്റെയൊപ്പം അഭിനയിക്കുന്ന നായകനേക്കാള്‍ കഥയ്‌ക്കും കഥാപാത്രത്തിനുമാണ്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന്‌ കാവ്യ പറയുന്നു.

ഒരു മലയാളം പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കാവ്യയുടെ തുറന്നുപറച്ചില്‍. ദിലീപേട്ടനൊപ്പം താന്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിക്കും. അതുകൊണ്ടുതന്നെ തങ്ങള്‍ ഒന്നിക്കുന്ന ചിത്രങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ്‌ അവര്‍ കാത്തിരിക്കുന്നത്‌. അതുകൊണ്ടുതന്നെ തങ്ങളുടെ ഉത്തരവാദിത്വവും വര്‍ദ്ധിക്കുമെന്ന്‌ കാവ്യ പറയുന്നു.

പലപ്പോഴും ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സംവിധായകര്‍ നായികയായി തന്നെയാണ്‌ മനസില്‍ കാണുന്നത്‌. പല സംവിധായകരും ഇക്കാര്യം തന്നോട്‌ പറഞ്ഞിട്ടുണ്ട്‌. പക്ഷേ കഥാപാത്രങ്ങള്‍ തനിക്ക്‌ യോജിച്ചവയാണെങ്കില്‍ മാത്രമെ അത്‌ തിരഞ്ഞെടുക്കുകയുള്ളു. യോജിക്കാത്ത കഥാപാത്രങ്ങള്‍ ചെയ്യുന്നത്‌ പ്രേക്ഷകരോട്‌ നീതിപുലര്‍ത്തില്ലെന്നും കാവ്യ പറയുന്നു. ഇപ്പോള്‍ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലും ദിലീപ്‌-കാവ്യ ജോഡിയാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

തിരക്കഥ വായിച്ചശേഷം ദിലീപ്‌ തന്നെയാണ്‌ തന്നെ നായികയാക്കാന്‍ സംവിധായകനോട്‌ നിര്‍ദ്ദേശിച്ചതെന്നും കാവ്യ പറയുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, തിളക്കം, റണ്‍വേ, ലയണ്‍, സദാനന്ദന്റെ സമയം, പാപ്പി അപ്പച്ചാ തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ച്‌ അഭിനയിച്ച ദിലീപും കാവ്യയും മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ പ്രണയജോഡികളാണെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.