ഈ മാസം 20 ന് മുന്‍പ് തമിഴ്നാട് വിടണമെന്ന് തമിഴ്നാട്ടിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്ന തമിഴ് സംഘടനകളാണ് അന്ത്യശാസനം നല്‍കിയിട്ടുള്ളത്. സേലം, ഈറോഡ് കോയമ്പത്തൂര്‍ തുടങ്ങിയിടങ്ങളില്‍ പഠിക്കുന്ന ഏതാനും കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രാദേശിക പ്രതിഷേധക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ ഈ മേഖലകളിലെ കോളജുകളില്‍ പഠിക്കുന്നുണ്ട്. ഭീഷണിയുണ്ടായിട്ടും ചില കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ പോകാന്‍ അവധി നല്‍കുന്നില്ലെന്നും പരാതിയുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം തുടങ്ങിയതില്‍ പിന്നെ ഈ പ്രദേശങ്ങളില്‍ മലയാളി വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് കഴിയുന്നത്. തീവ്ര തമിഴ് സ്വഭാവമുള്ള സംഘടനകള്‍ക്ക് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളാണിത്. ഇതും വിദ്യാര്‍ഥികളുടെ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല