1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2011

അയര്‍ലന്‍ഡിലെ ബാലിനസോളില്‍ മലയാളി ദമ്പതിമാരുടെ കാര്‍ കനാലിലേക്ക് മറിഞ്ഞ് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ചേരോലിക്കല്‍ ജിബിയുടെ ഭാര്യ ബീന (31) മരിച്ചു. ജിബിയും എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞ് നോയലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം.

അയര്‍ലന്‍ഡിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ നോക്ക് ദേവാലയം സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. റോസ്‌ക്രിയ ക്ലവര്‍ ലോഡ്ജ് നഴ്‌സിങ് ഹോമിലെ നഴ്‌സാണ് മരിച്ച ബീന. കൗണ്ടി കോര്‍ക്കില്‍നിന്നും ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് കുടുംബം റോസ്‌ക്രിയയ്ക്ക് സമീപത്തേക്ക് താമസം മാറ്റിയത്.

യാത്രയ്ക്കിടയില്‍ ഗാല്‍വെ ബാലിനസോളിനുസമീപം മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇവര്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കൈവരി തകര്‍ത്ത് കാര്‍ കനാലിലേക്ക് മറിയുകയായിരുന്നു. ചില്ലുപൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും കാര്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഒടുവില്‍ ബീനയെയും പുറത്തെടുത്ത് പോര്‍ച്യുന്‍കുള ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂര്‍ ചന്ദനക്കാംപാറ മണിയംകല്ലേല്‍ ജേക്കബിന്റെ മകളാണ് ബീന. ചക്കിട്ടപാറ ചേരോലിക്കല്‍ ജോസഫിന്റെ മകനാണ് ജിബിന്‍. ബീനയുടെ ശവസംസ്‌കാരം പിന്നീട് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തും. മൃതദേഹം ഇന്ന് രാവിലെ പതിനൊന്നു മുതല്‍ പന്ത്രണ്ട് വരെ പോര്‍ച്യുന്‍കുള ആസ്പത്രിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
സിബി – 0871418392
അരുണ്‍ – 0879470307

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.