എന്‍ഫീല്‍ഡ്: എന്‍ഫീല്‍ഡ് മലയാളീ അസോസിയേഷന് (ENMA) ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം 27നു വിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു. എന്‍ഫീല്‍ഡില്‍ ഉള്ള ഗോര്‍ഡന്‍ ഹില്ലിലെ സെന്റ് മൈക്കിള്‍ പാരിഷ് ഹാളില്‍ 27 നു ചൊവ്വാഴ്ച വൈകുന്നേരം 5.00 മണിക്ക് കരോള്‍ ഗാനാലാപനത്തോടെ ആഘോഷത്തിന്നു നാന്ദി കുറിക്കും.
തുടര്‍ന്ന് ആഘോഷത്തിന്റെ ഉദ്ഘാടനം ക്രിസ്തുമസ് നവവത്സര സന്ദേശം നല്കല് എന്നിവയ്ക്ക് ശേഷം കലാസന്ധ്യക്ക് തിരി തെളിയും. കട്ടികളുടെ മികവുറ്റ നൃത്തങ്ങള്‍ സ്കിറ്റുകള്‍ കലാപരിപാടികള്‍ വിവിധ മത്സരങ്ങള്‍ തുടങ്ങിയവ ആഗോഷത്തിന്നു കൊഴുപ്പേകും.
എന്മ കലാകാരന്മ്മാരുടെ ഗാനമേള ആഘോഷത്തില്‍ സംഗീതസാന്ദ്രത വിരിയിക്കും. വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ക്രിസ്തുമസ് ഡിന്നര്‍ ഇതിനോടാനുബന്ധിച്ചു സംഘാടക സമിതി തയ്യാറാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല