ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പ്രത്യേകം പരീക്ഷിച്ചിട്ടും യുവതിയായ അമ്മ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏഴു പ്രാവശ്യം ഗര്‍ഭിണിയായി. ഗെമ്മ പോര്‍ട്ടര്‍ (23),ഭര്‍ത്താവ് ഗ്ലെന്‍(27) എന്നിവരാണ് എന്തൊക്കെ പരീക്ഷിച്ചിട്ടും ഫലം ലഭിക്കാതെ വന്നത്. കൊണ്ടംസ്, ഗുളികകള്‍, കോയില്‍, കുത്തിവയ്പ്പ് തുടങ്ങി എല്ലാം തന്നെ ഈ ദമ്പതികള്‍ ഉപയോഗിച്ച് കഴിഞ്ഞു എന്നിട്ടും ഭാര്യ ഗര്ഭിണിയാകുന്നതില്‍ നിന്നും ആര്‍ക്കും തടയുവാന്‍ സാധിച്ചില്ല. തങ്ങളുടെ പ്രശ്നം കാര്യമായെടുക്കുവാന്‍ വിസമ്മതിക്കുകയാണ് പല ഡോക്റ്റര്‍മാരും എന്നും ഗെമ്മ പരാതി പറഞ്ഞു.
ഗെമ്മക്ക് മൂന്നു കുട്ടികളാണ്. ഷോണ്‍, ജെസിക്ക, സോഫി ഇതിനിടയില്‍ മൂന്ന് പ്രാവശ്യം ഗര്‍ഭംഅലസിപ്പോകുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഗര്ഭിണിയായിരിക്കുകയാണ് ഗെമ്മ. ഗര്‍ഭിണിയാകുന്നത് തടയുവാന്‍ കഴിയുന്നില്ല. ഞാനെന്റെ കുട്ടികളെ സ്നേഹിക്കുന്നു. കൂടുതല്‍ കുട്ടികളെ ഇപ്പോള്‍ ആഗ്രഹിക്കുന്നുമില്ല. ഈ പ്രശനം കാരണം തന്റെ കൂട്ടുകാരുമായി ഒത്ത് കൂടാനോ പുറത്തുപോകാനോ സാധിക്കുന്നില്ല. തന്റെ ജോലി പോലും ഇതിനാല്‍ ഇല്ലാതായി എന്നുമാണ് ഗെമ്മ പറയുന്നത്.
എസേക്സിളെ വീട്ടമ്മമാര്‍ ഈ ദമ്പതികളെ ഏറ്റവും മികച്ച ദമ്പതികളായി കണക്കാക്കുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ തങ്ങളുടെ ലൈംഗികജീവിതത്തെബാധിച്ചു എന്ന് ഇരുവരും സമ്മതിച്ചു. ഇരുവരും 2006 മെയില്‍ കണ്ടു മുട്ടി മൂന്ന് മാസത്തിനുള്ളില്‍ തന്നെ ഗെമ്മ ഗര്‍ഭിണിയായി. അവര്‍ കരുതിയത് ഒരു പക്ഷെ ഗുളിക കഴിക്കാന്‍ മറന്നതു കാരണം ആയിരിക്കും എന്നാണു എന്നാല്‍ ഇത് തന്നെ രണ്ടാമത്തെ കുട്ടിയുടെ കാര്യത്തിലും സംഭവിച്ചു.
അതിനു ശേഷം അവര്‍ കോയില്‍ ഉപയോഗിച്ചു അടുത്ത് തന്നെ ഗര്‍ഭിണിയായി. അത് അലസിപ്പോകുകയായിരുന്നു. ശേഷം കുത്തിവയ്പ്പ് പരീക്ഷിച്ചു എന്നിട്ടും സോഫി പിറന്നു. അതിനു ശേഷം ഒരു ഇംപ്ലാന്റ് ആണ് ഉപയോഗിച്ചത്. അത് വെറും പതിനൊന്നു ആഴ്ച നീണ്ടു നിന്നും അതിനിടയിലും ഒരിക്കല്‍ ഗര്‍ഭിണി ആയി എങ്കിലും അലസിപ്പോകുകയായിരുന്നു. പിന്നെയും ഗുളികയിലേക്ക് തിരിച്ചു പോയി. വീണ്ടും ഗര്‍ഭിണിയായി. അതും അലസിപ്പോയി. ഇപ്പോഴിതാ ഇവര്‍ പത്ത് ആഴ്ച ഗര്‍ഭിണിയാണ്. ഓരോ പ്രാവശ്യവും ഗെമ്മ ഗര്‍ഭിണിയാണ് എന്ന് പറയുമ്പോഴും താന്‍ ഞെട്ടിപോകുകയാണ് ഉണ്ടാകാറ് എന്നു ഗ്ലെന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല