മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ലിവര്‍പൂള്‍ എയ്ഞ്ചല്‍ വോയിസ് അവതരിപ്പിച്ച ഗാനമേളയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്നു ആര്‍പ്പ് വിളികളുടെയും വദ്യോപകരണങ്ങളുടെയും അകമ്പടിയോടെ സാന്തോക്ലോസിന് സ്വീകരണം നല്‍കിയതോടെ പൊതുസമ്മേളനത്തിനു തുടക്കമായി.
സെക്രടറി സാജന്‍ ചാക്കോ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് അലക്സ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രൂഷ്ബരി രൂപതാ ചാപ്ലയിന്‍ ഫാ: സജി മലയില്‍ പുത്തന്‍പുര കേക്ക് മുറിച്ചു ക്രിസ്തുമസ് സന്ദേശം നല്‍കി. ജിസിഎസഇ പരീക്ഷയില്‍ മികച്ച വിജയം കര്സ്ഥമാക്കിയവരെയും യുക്മ കലാമേളയില്‍ വിജയികള്‍ ആയവരെയും ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. കള്‍ച്ചറല്‍ കോര്‍ഡിനെറ്റര്‍ ആന്‍സി ജോയി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ സന്തോഷ് സ്കറിയ നന്ദി രേഖപെടുത്തി. ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. കേരള കമ്യൂണിറ്റി ആക്ഷന്‍ കൌണ്‍സിലിന്റെ മാസ് പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തിയവരോടും ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സഹകരിച്ച ഏവര്‍ക്കും സാജന്‍ ചാക്കോ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല