1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2011

രാജ്യത്തെ ആയിരക്കണക്കിന് എന്‍ എച്ച് എസ് ആരോഗ്യമേധാവികളോട് രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പാര്‍ലമെന്റ് അയച്ചതായി റിപ്പോര്‍ട്ട്. എന്‍ എച്ച് എസ് വികസനം ഇതുവരെ പാര്‍ലമെന്റ് അംഗീകരിക്കാത്തതില്‍ ടോറി എം പിമാര്‍ക്ക് എതിര്‍പ്പുള്ള സാഹചര്യത്തിലാണ് ഈ നടപടി. പ്രാഥമികാരോഗ്യത്തിന്റെ ഉത്തരവാദിത്വം 2013ഓടെ പൂര്‍ണമായും ഡോക്ടര്‍മാര്‍ക്ക് നല്‍കാനാണ് ആരോഗ്യമേധാവികളോട് രാജി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലിന്‍സ്ലെ അറിയിച്ചു. എന്‍ എച്ച് എസിന്റെ 90 ബില്യണ്‍ പൗണ്ട് ചെലവാക്കുന്നത് പ്രാഥമികാരോഗ്യത്തിനായാണ്.

എന്നാല്‍ ഈ നീക്കം എന്‍ എച്ച് എസ് സേവനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സേവനങ്ങളുടെ മേന്മയെയും ഫലപ്രാപ്തിയെയും ഈ നീക്കം ഗുരുതരമായി ബാധിക്കുമെന്ന് കമ്പ്രിയയിലെയും ലങ്കാഷെയറിലെയും ആരോഗ്യ മേധാവികളും അറിയിച്ചിട്ടുണ്ട്. അസിസ്റ്റന്‍ഡ് ഹെല്‍ത്ത് സെക്രട്ടറിയായ അന്‍ഡി ബണ്‍ഹാമും ലിന്‍സ്ലെയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലിന്‍സ്ലെ മോശമായ തീരുമാനങ്ങളെടുക്കുന്ന ാെരാളല്ലെങ്കിലും ഇപ്പോഴത്തെ തീരുമാനം പുനപരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്‍ എച്ച് എസില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നവരെ ഒഴിവാക്കുന്നത് അബദ്ധമാകുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്‍ എച്ച് എസിലെ എക്കാലത്തെയും വലിയ പുനസംഘാടനം പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് ജനങ്ങളെ ചികിത്സിക്കാനും എന്‍ എച്ച് എസ് നടത്താനും നല്ല വഴിയല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്‍ എച്ച് എസിന്റെ ജനാധിപത്യ സ്വഭാവം ഇതോടെ നഷ്ടമാകുമെന്നും അദ്ദേഹം ഭയപ്പെടുന്നു. നിര്‍ബന്ധിത രാജി എന്ന ഈ ആശയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് താന്‍ ആരോഗ്യ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ക്കണമെന്നും ജീവനക്കാരുടെ താല്‍പര്യങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആരോഗ്യ വിദഗ്ധരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പുതിയ നീക്കത്തിലൂടെ 3.45 ബില്യണ്‍ പൗണ്ടാണ് അധിക ചെലവ് വരുന്നത്. ഈ നീക്കം ഉപേക്ഷിച്ചാല്‍ പണം ലാഭിക്കുന്നതോടൊപ്പം എന്‍ എച്ച് എസിന്റെ ദൃഢത ഉറപ്പുവരുത്താനും സാധിക്കും. എന്നാല്‍ പുതിയ എന്‍ എച്ച് എസ് ബില്‍ ജീവനക്കാരുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുമെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.