1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2011

ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്ന നടന്‍ പൃഥ്വിരാജ് തകൃതിയായ ഹിന്ദി പഠിത്തത്തില്‍. ബോളിവുഡ് ചിത്രമായ അയ്യായുടെ ജോലി അനായാസകരമാക്കുന്നതിനാണത്രേ പൃഥ്വി ഹിന്ദി പഠിക്കുന്നത്. ഭാര്യ സുപ്രിയയാണ് പൃഥ്വിയുടെ ഹിന്ദി ടീച്ചര്‍. ., സിനിമയില്‍ സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കണമെന്ന നിര്‍ബ്ബന്ധമുള്ളതുകൊണ്ടാണ് പൃഥ്വി ഹിന്ദി പഠിക്കുന്നത്. സുപ്രിയയാണെങ്കില്‍ മുംബൈയിലെ ജോലിയും താമസവുമെല്ലാം കാരണം ഹിന്ദി നന്നായി കൈകാര്യം ചെയ്യുയും ചെയ്യും.

കഥാപാത്രത്തെ അതേ പോലെ ഉള്‍ക്കൊള്ളാനും തിരക്കഥ വായിച്ച് മനസ്സിലാക്കാനുമായി ഭാര്യയെയും കൊണ്ട് ലൊക്കേഷനില്‍ ചെല്ലാനും പൃഥ്വിരാജ് തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സച്ചിന്‍ കുന്ദല്‍ക്കറാണ് അയ്യായുടെ സംവിധായകന്‍. ബോളിവുഡ് നടി റാണി മുഖര്‍ജിയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. അയ്യായെന്ന ചിത്രത്തില്‍ തനിക്കേറെ പ്രതീക്ഷകളുണ്ടെന്ന് പൃഥ്വിരാജ് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ഒരു തമിഴ് ചിത്രകാരനായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.