മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ അണതുറന്നുവിട്ട ‘ഡാം 999’ന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. ചിത്രത്തിലെ മൂന്ന് ഗാനങ്ങളാണ് ഓസ്‌കര്‍ നോമിനേഷനുള്ള ഗനവിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ ഔദ്യോഗക വെബ്‌സൈറ്റിലാണ് നോമിനേഷന്‍ ലഭിച്ച ഗാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. 39 ഗാനങ്ങളാണ് ചുരുക്കപ്പട്ടികയിലുള്ളത്. മുജേ ചോട് കെ.., ദക്കണങ്ക ദുഗു…, ടൈറ്റില്‍ സോങ് എന്നിവായണ് ഡാമില്‍നിന്ന് മത്സരത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ജനവരി 24ന് സാമുവല്‍ ഗോള്‍ഡ് വിന്‍ തിയ്യേറ്ററിലാണ് 84ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നോമിനേഷനുകളുടെ അവസാന പട്ടിക പുറത്തുവിടുക.
സോഹന്‍ റോയ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നേരത്തെ ഓസ്‌കര്‍ ലൈബ്രറിയില്‍ സ്ഥാനംപിടിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് അനാവശ്യഭീതി ഉയര്‍ത്തിവിടുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിരോധനം നേരിടുകയും പാര്‍ലമെന്‍റില്‍ ചര്‍ച്ച ഉയര്‍ത്തിവിടുകയും ചെയ്ത ഡാം 999 നവംബര്‍ 25നാണ് റിലീസ് ചെയ്തത്. ഒരു മലയാളിയുടെ ആദ്യ ഹോളിവുഡ് ചിത്രമെന്ന് പേരെടുത്ത ഡാം 999ന്റെ ഭൂരിഭാഗവും കേരളത്തിലാണ് ചിത്രീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല