കമലിന്റെ നമ്മള് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് ഭാവന. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായെത്തി മലയാളികളുടെ മനംകവര്‍ന്ന ഭാവന, തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം അഭിനയിച്ചു. എന്നാല്‍ തന്നെ താരമാക്കിയ മലയാളത്തോട് മുഖം തിരിച്ചുനില്‍ക്കുകയാണ് ഭാവന എന്ന കാര്‍ത്തിക മേനോന്
. കഴിഞ്ഞദിവസം ഒരു മലയാള ചിത്രത്തിലേക്ക് കരാര്‍ ചെയ്യാന്‍ ഭാവനയെ കണ്ട നിര്‍മ്മാതാവിനോട് സുഹൃത്തിനോടും അവര്‍ പറഞ്ഞതെന്താണെന്നോ? തല്ക്കാലം മലയാളത്തില്‍ അഭിനയിക്കാന്‍ സമയമില്ലെന്ന്. കന്നഡയിലും തെലുങ്കിലും തമിഴിലുമൊക്കെ കൈനിറയെ ചിത്രങ്ങളുണ്ട്. ഇതിനിടയില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്നും ഭാവന നിര്‍മ്മാതാവിനെ അറിയിച്ചു.
ഭാവന ഒടുവില്‍ അഭിനയിച്ച മലയാള ചിത്രമായ ഒരു മരുഭൂമിക്കഥ അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം മലയാളത്തില്‍ സെലക്ടീവ് ആയി മാത്രമെ അഭിനയിക്കുകയുള്ളുവെന്ന് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത കുറച്ചുകാലത്തേക്ക് മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്നാണ്, ഭാവനയുടെ ഇപ്പോഴത്തെ നിലപാട് സൂചിപ്പിക്കുന്നത്. റോമിയോ എന്ന കന്നഡ ചിത്രം പൂര്‍ത്തിയാക്കിയ ഭാവന ഇപ്പോള്‍ ഒരു തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിന് ശേഷം തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ചെയ്യും.
ഭാവനയ്ക്ക് കൈനിറയെ അവസരങ്ങളുണ്ടാകാം. എന്നാല്‍ വന്ന വഴി മറക്കുന്നത്. അത്ര നല്ലതല്ല. ഒടുവില്‍ അന്യഭാഷാ ചിത്രങ്ങളില്‍ അവസരങ്ങള്‍ കുറയുമ്പോള്‍ കറങ്ങിത്തിരിഞ്ഞ് മലയാളത്തിലെത്തുന്നതാണ് മുമ്പുള്ള ചില നടിമാരുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ അവസ്ഥ ഭാവനയ്ക്ക് ഉണ്ടാകാതിരിക്കട്ടെ…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല