1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2011


ന്യൂഡല്‍ഹി: ചെയര്‍മാന്‍ അനില്‍ അംബാനിക്കോ റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സസ് ഡയറക്ടര്‍മാര്‍ക്കോ സെബി വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അനില്‍ അംബാനി ഗ്രൂപ്പ്. പ്രശ്‌നങ്ങള്‍ സെബിയുടെ ഉത്തരവു പ്രകാരം തന്നെ ഒത്തുതീര്‍പ്പാക്കിയതായി റിലയന്‍സ് ഇന്‍ഫ്രാ സ്ട്രക്ചര്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

റിലയന്‍സ് ഇന്‍ഫ്ര വൈസ് ചെയര്‍മാന്‍ സതീഷ് സേഠ്, ഡയറക്ടര്‍മാരായ എസ്.സി. ഗുപ്ത, ലളിത് ജുലാന്‍, ജെ.പി. പലസാനി എന്നിവര്‍ക്കായിരുന്നു നിരോധനം ബാധകമായിരുന്നത്. അനില്‍ അംബാനി ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഓഹരിയിടപാട് സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. രണ്ട് കമ്പനികളും പിഴയടയ്ക്കാനും മറ്റ് ഉപാധികള്‍ സ്വീകരിക്കാനും തയ്യാറായ സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.