വ്യാജ വെബ്സൈറ്റുണ്ടാക്കി കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചിരുന്ന സംഘത്തിന് ഇരുപത്തിയേഴ് വര്‍ഷത്തെ ജയില്‍ശിക്ഷ. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. ഇവര്‍ വ്യാജ അഡ്രസില്‍ വൈബ്സൈറ്റ് ഉണ്ടാക്കിയശേഷം കുട്ടികളെ ആകര്‍ഷിക്കുകയായിരുന്നു. ഈ സംഭവം കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച കേസുകളിലെ ഏറ്റവും ഗുരുതരമായ സംഭവമാണെന്ന് പോലീസ് അറിയിച്ചു.
ഈ സംഘം ഓസ്ട്രേലീയായിലും വലവിരിച്ചിരുന്നു. സംഘതലവനായിരുന്ന റോബര്‍ട്ട് ഹത്താവെ തന്റെ കാമുകിയെക്കൂടി സംഘത്തില്‍ ചേര്‍ത്തിരുന്നു. ഒരു സ്ത്രീയുംകൂടി ഉള്‍പ്പെട്ടതോടെയാണ് സംഘത്തിന് പുതിയൊരു മാനം കൈവന്നത്. ഇവര്‍ ഉണ്ടാക്കിയിരുന്ന രതിസൈറ്റ് സന്ദര്‍ശിക്കുന്ന കുട്ടികള്‍ക്ക് ട്വിസ്റ്റര്‍ നേക്കഡ് കളിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ഇവര്‍ ചെയ്തിരുന്നു. അതിലൂടെ കുട്ടികളെ വശീകരിച്ച് വരുതിലാക്കിയാണ് ലൈംഗീകമായി പീഡിപ്പിച്ചിരുന്നത്.
ഇവരുടെ സംഘത്തിലുള്ള രണ്ട് പേര്‍ക്കെതിരെ പതിമൂന്ന് വയസില്‍ താഴെ പ്രായമുള്ള രണ്ടുപേരെ പീഡിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. അഞ്ചു പേരടങ്ങുന്ന സംഘത്തിനെതിരെ മൊത്തത്തില്‍ പതിനാറോളം കേസുകളാണ് ചുമത്തിയിരിക്കുന്നത്. റോബര്‍ട്ട് ഹത്താവെ രതിസൈറ്റ് ഉണ്ടാക്കിയശേഷം ലോകം മുഴുവനുമുള്ള സമാന ചിന്താഗതിക്കാരെ ആകര്‍ഷിക്കുകയായിരുന്നു. അങ്ങനെയാണ് ബാക്കിയുള്ള മൂന്നുപേരെ ലഭിക്കുന്നത്. പിന്നീട് കാമുകിയെകൂടി സംഘത്തില്‍ ചേര്‍ക്കുകയായിരുന്നു.
സംഘത്തിലെ ഫ്രാസെറിന്റെ നാല്പതാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തിയ നഗ്ന പാര്‍ട്ടിയില്‍ വെച്ചാണ് ഈ സംഘം കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചത്. പാര്‍ട്ടിയിലേക്ക് കുട്ടികളെ ക്ഷണിച്ച ഇവര്‍ കുട്ടികളെ വീണ്ടും വീണ്ടും ഉപയോഗിക്കുകയായിരുന്നു. ഇവരുടെ സൈറ്റ് പരിശോധിച്ച പോലീസിന് കുട്ടികളുമായി ചാറ്റ് ചെയ്യുന്ന രണ്ടായിരത്തോളം പേജുകളും 14,000 രതിചിത്രങ്ങളും 300 ഓളം വീഡിയോകളും കണ്ടെത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല