1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2011

ഇന്ത്യ അടക്കം രാജ്യങ്ങളിലേക്ക് യുഎസ് കമ്പനികള്‍ കോള്‍ സെന്‍റര്‍ ജോലികള്‍ നല്‍കുന്നതു നിരുത്സാഹപ്പെടുത്താന്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിച്ചു. വിദേശ രാജ്യങ്ങളില്‍ കോള്‍ സെന്‍ററുകള്‍ നടത്തുന്ന കമ്പനികള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്‍റ് ഗ്രാന്‍റുകള്‍ നിഷേധിക്കാന്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.

പുറംജോലിക്കരാറുകള്‍ നിയന്ത്രിക്കാതെ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയില്ലെന്ന് യുഎസ് കോള്‍ സെന്‍റര്‍ വര്‍ക്കര്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ബില്‍ അവതരിപ്പിച്ച ടിം ബിഷപ്പും ഡേവിഡ് മക്കിന്‍ലിയും ചൂണ്ടിക്കാട്ടി.

ബില്‍ പ്രാബല്യത്തിലായാല്‍ ഓരോ കോള്‍ സെന്‍റര്‍ എക്സിക്യൂട്ടിവും ജോലി ചെയ്യുന്നത് എവിടെയാണെന്ന് കമ്പനികള്‍ വെളിപ്പെടുത്തേണ്ടി വരും. ജീവനക്കാര്‍ക്ക് അമെരിക്കയിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടാനുള്ള സൗകര്യവും കിട്ടും. വിദേശ കോള്‍ സെന്‍ററുകളുള്ള കമ്പനികളുടെ ലിസ്റ്റ് ലേബര്‍ സെക്രട്ടറി സൂക്ഷിക്കണം. വിദേശ കോള്‍ സെന്‍ററുകളിലേക്കു നീങ്ങാനുദ്ദേശിക്കുന്ന കമ്പനികള്‍ 120 ദിവസം മുന്‍കൂട്ടി നോട്ടീസ് നല്‍കുകയും വേണം.

യുഎസിലെ ഒന്നര ലക്ഷത്തോളം കോള്‍ സെന്‍റര്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍, കമ്യൂണിക്കേഷന്‍സ് വര്‍ക്കേഴ്സ് ഒഫ് അമെരിക്ക ബില്ലിനു പിന്തുണ നല്‍കുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കോള്‍ സെന്‍ററുകള്‍ നടത്തുന്നതു ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്നും യൂണിയന്‍ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.