തെക്കന്‍ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച വാഷി ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഫിലിപ്പീന്‍സ് സര്‍ക്കാറിന്റെ ദുരന്തനിരീക്ഷണസമിതിയുടെ കണക്കനുസരിച്ച് 957പേര് മരിച്ചതായും 49 പേരെ കാണാതായതായുമാണ് കണക്ക്. മരണസംഖ്യ ഉയര്‍ന്നതിനെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
കൊടുങ്കാറ്റില്‍ ഏറ്റവും ദുരന്തമുണ്ടായ പ്രദേശങ്ങളായ കാഗയാന്‍ ഡി ഓറോയില്‍ 579ഉം ഇലിഗാനില് 279 പേരുമാണ് മരിച്ചത്. വെള്ളപ്പൊക്കത്തില്‍ കടലിലേക്ക് ഒഴുകിപ്പോയവരുടെ മൃതദേഹങ്ങള്‍ ദിവസങ്ങള്‍ക്കുശേഷം ഉപരിതലത്തിലേക്ക് ഉയര്‍ന്നുവരുന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് ദുരന്ത നിരീക്ഷണസമിതിയുടെ തലവന്‍ ബെനിറ്റോ റാമോസ് പറഞ്ഞു.
വാഷി കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തിന്റെ തെക്കന്‍മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും വ്യാപകമായിരുന്നു. നദികള്‍ കരകവിഞ്ഞൊഴുകിയതും മരണസംഖ്യ കൂടാനിടയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല