1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2011

സാല്‍ഫോര്‍ഡില്‍ ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങള്‍ ഞായറാഴ്ച വൈകുന്നേരം

സാബു ചുണ്ടക്കാട്ടില്‍

സാല്‍ഫോര്‍ഡ്‌: സാല്‍ഫോര്‍ഡ്‌ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളും ദിവ്യബലിയും ഞായറാഴ്ച നടക്കും. സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ചര്‍ച്ചില്‍ വൈകുന്നേരം മൂന്നു മുതലാണ്‌ തിരുക്കര്‍മ്മങ്ങള്‍. 2.30 മുതല്‍ കുമ്പസാരം ആരംഭിക്കും.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപികുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
ST. PETER & PAUL CHURCH
PARK ROAD
SALFORD
M68JR

ബോള്‍ട്ടനില്‍ ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങള്‍

ബോള്‍ട്ടന്‍: ബോള്‍ട്ടന്‍ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങങ്ങളും ദിവ്യബലിയും ഞായറാഴ്ച നടക്കും. ഫണ്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌ ദേവാലയത്തില്‍ രാവിലെ 10.45 മുതലാണ്‌ തിരുക്കര്‍മ്മങ്ങള്‍. ലിവര്‍പൂള്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിനും ബോള്‍ട്ടന്‍ കമ്യൂണിറ്റിയുടെ സ്പിരിച്വല്‍ ഡയറക്ടരുമായ ഫാ: ബാബു അപ്പാടന്‍ മുഖ്യ കാര്മികനാകും. ദിവ്യബലിയെ തുടര്‍ന്നു മതബോധന വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കരോള്‍ സര്‍വീസും നടക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
Our Lady of Lords
275 Plodder Lane
Farnworth
Bolton B:40BR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.