മാഞ്ചസ്റ്റര്‍: കേരള കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ഏഴിന് നടക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ രാവിലെ പത്തിന് ആഘോഷപൂര്‍വമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു കരോള്‍ ഗാനങ്ങളുടെ അകമ്പടിയോടെ സാന്റോ ക്ലോസിന് സ്വീകരണം നല്‍കുന്നതോടെ പൊതു സമ്മേളനത്തിന് തുടക്കമാകും.
പ്രസിഡണ്ട് ജോസ് ജോര്‍ജ് അധ്യക്ഷത വഹിക്കും. ഉത്ഘാടനങ്ങളെ തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറും. ക്രിസ്തുമസ് ഡിന്നറിനു ശേഷം ചേരുന്ന ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. കലാപരിപടികളെ തുടര്‍ന്നു ഗാനമേളയോടെ പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടികള്‍ പങ്കെടുക്കുവാന്‍ ഏവരെയും പ്രസിഡണ്ട് ജോസ് ജോര്‍ജ്, സെക്രട്ടറി ബിജു ആന്റണി തുടങ്ങിയവര്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല