ഗ്രേറ്റ് യാര്മോത്ത് : ഗ്രേറ്റ് യാര്മോത്തില്‍ ലിറ്റില്‍ മരിയ സണ്‍ഡേ സ്കൂള്‍ ടീം ഗോള്സ്ടന്‍ സെന്റ് പീറ്റേഴ്സ് അപ്പോസ്ടോലിക് പള്ളിയില്‍ ക്രിസ്തുമസ് കരോള്‍ നടത്തി. തിരുപ്പിറവിയുടെ മംഗള ദൂത് നല്‍കി സ്വര്‍ഗീയ താള ലയത്തില്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു പ്രാര്‍ഥനാപൂര്‍വം നടത്തിയ ക്രിസ്തുമസ് കരോളിന് ആവേശോജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്.
ലോകരക്ഷകനെ വരവേല്‍ക്കാന്‍ ആത്മീയമായും ആഡംബരമായും ഒരുങ്ങിയ വേളയില്‍ ലിറ്റില്‍ മരിയ സണ്‍ഡേ സ്കൂള്‍ ടീം നടത്തിയ മികവുറ്റ കരോള്‍ ആവേശം വിതറി. ഇടവക വികാരി , അധ്യാപകര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല