വോക്കിംഗ് മലയാളി അസോസിയേഷന്‍ന്റെ നാലാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ ഇരുപത്തി ആറിനു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ എട്ടു മണി വരെ വിപുലമായ പരിപാടികളോടെ നടത്തപെടുന്നു .അടല്‍സ്റ്റോണ്‍ കമ്മ്യുണിറ്റി സെന്ററില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയില്‍ അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന നിരവധി പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും .യു കെ യിലെ തന്നെ പ്രമുഖ മലയാളി ഓര്‍ക്കസ്ട്ര ടീം ആയ ‘രാഗ’ അവതരിപ്പിക്കുന്ന രണ്ടു മണിക്കൂര്‍ നീളുന്ന സ്റ്റേജ് ഷോയും ഗാനമേളയും , അസോസിയേഷന്‍ അംഗങ്ങളുടെയും , കുട്ടികളുടെയും വിവധ കലാ പരിപാടികള്‍,
വോക്കിങ്ങില്‍ കലാഭവന്‍ നയിസ് , അജിത നമ്പ്യാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ ഡാന്‍സ് പഠിക്കുന്ന കുട്ടികളുടെ സിനിമാറ്റിക് , ക്ലാസ്സിക്കല്‍ ഡാന്‍സുകള്‍ എന്നിവയും ആഘോഷത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടാതെ യു കെ യില്‍ അറിയപെടുന്ന നര്‍ത്തകി ആയ ആതിരയുടെ മോഹിനിയാട്ടം ,പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ദ്ധന്‍ ആയ പ്ലാറ്റോ അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ സംഗീതം, എന്നിവയും ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും . ഉച്ച കഴിഞ്ഞു നടക്കുന്ന ആഘോഷ പരിപാടി ഏഷ്യാനെറ്റ് യുറോപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും . സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാദര്‍ ബിജു കോച്ചേരിനാല്‍പ്പതില്‍ ക്രിസ്മസ് സന്ദേശം നല്‍കും . യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ക്രിസ്മസ് കേക്ക് മുറിക്കുകയും, യുക്മ സെക്രട്ടറി എബ്രഹാം ലുക്കോസ് ആശംസ പ്രസംഗം നടത്തുകയും , മത്സര വിജയികള്‍ക്കും , യുക്മ നാഷനല്‍ കലാമേളയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് സമ്മനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യും.
വൈകുന്നേരം നടക്കുന്ന രുചികരവും വിഭവ സമൃദ്ധവുമായ ക്രിസ്മസ് വിരുന്ന് ആയിരിക്കും ആഘോഷ പരിപാടിയിലെ മറ്റൊരു പ്രധാന ഇനം . ഈ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടിയിലേക്ക് വോക്കിങ്ങിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായും, പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഡിസംബര്‍ ഇരുപത്തി നാലാം തീയതിക്ക് മുന്പായി പേര് രെജിസ്റ്റര്‍ ചെയ്യുന്നതിനായി അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍ (07833182018 ) , സെക്രട്ടറി ആല്‍വിന്‍ എബ്രഹാം ( 07534122845 ) എന്നിവരെയോ ,അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയോ, Email: wokingmalayaleeassociation@yahoo.co.uk എന്ന വിലാസത്തിലോ ബെന്ധപെടണമെന്നും ഭാരവാഹികള്‍ അറിയിക്കുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല