സന്നാഹ മത്സരത്തിലെ മികവിന്റെ ബലത്തില്‍ ടാസ്മാനിയന്‍ ഓപ്പണര്‍ എഡ് കോവന്‍ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം നേടി. കാന്‍ബെറയില്‍ സമനിലയില്‍ അവസാനിച്ച സന്നാഹ മത്സരത്തില്‍ കോവന്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരുന്നു. ടീമിലേയ്ക്ക് തിരിച്ചുവിളിക്കപ്പെട്ട മറ്റൊരുതാരം ബെന്‍ ഹില്‍ഫെനസാണ്.
യുവബൗളിങ്‌നിരയ്ക്ക് കരുത്ത് പകരാനാണ് ഹില്‍ഫെനസിനെ ഉള്‍പ്പെടുത്തിയത്. ഷോണ്‍ മാഷും ടീമില്‍ ഇടം നേടിയിട്ടുണ്ട്. മാഷിനൊപ്പം കോവനായിരിക്കും ബാറ്റിങ് ഓപ്പണ്‍ ചെയ്യുകയെന്ന് സെലക്ടര്‍ ജോണ്‍ ഇന്‍വെറാരിറ്റി സൂചിപ്പിച്ചു. ഫോമില്ലായ്മമൂലം വലയുന്ന മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനെയും മൈക്കല്‍ ഹസ്സിയെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മൈക്കല്‍ ക്ലാര്‍ക്ക് തന്നെ ടീമിനെ നയിക്കും.
ഫിലിപ്പ് ഹ്യൂസിനും ഉസ്മാന്‍ ഖ്വാജയ്ക്കും പകരമാണ് കോവനും മാഷും ടീമിലെത്തിയത്. ഹൊബര്‍ട്ടില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയാണ് ഹ്യൂസിനും ഖ്വാജയ്ക്കും വിനയായത്. പരിക്ക്മൂലം ഷെയ്ന്‍ വാട്‌സനെയും റിയാന്‍ ഹാരിസിനെയും ഒഴിവാക്കി. മെല്‍ബണിലെ പരിശീലക്യാമ്പിനിടെയാണ് വാട്‌സണ് പരിക്കേറ്റത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല