1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2011

സംവിധായകന്‍ എ എല്‍ വിജയ് തമിഴകത്ത് ഇപ്പോള്‍ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരില്‍ ഒരാളാണ്. ഒരു പ്രൊജക്ടിന് രണ്ടുകോടിക്കുമേല്‍ പ്രതിഫലം വാങ്ങുന്നയാള്‍. തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ നല്‍കാന്‍ കെല്‍പ്പുള്ള ഡയറക്ടര്‍. കിരീടം, മദ്രാസപ്പട്ടിണം, ദൈവത്തിരുമകള്‍ തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ മുന്‍‌നിര നായകന്‍‌മാര്‍ക്കെല്ലാം പ്രിയപ്പെട്ട സംവിധായകന്‍.

ഇപ്പോള്‍ വിക്രം നായകനാകുന്ന ‘താണ്ഡവം’ എന്ന ആക്ഷന്‍ ത്രില്ലറിന്‍റെ പണിപ്പുരയിലാണ് എ എല്‍ വിജയ്. അതിനിടെ ഒരു പ്രണയഗോസിപ്പ് ഈ സംവിധായകനെ പിടികൂടി. ദൈവത്തിരുമകളിലെ ഒരു നായികയായ അമല പോളുമായി എ എല്‍ വിജയ് കടുത്ത പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പ്.

മാത്രമല്ല, റൂമറുകള്‍ എല്ലാ അതിരും ഭേദിക്കുന്നതും കാണാനായി. 50 ലക്ഷം രൂപ വിലവരുന്ന ഒരു ഫ്ലാറ്റ് വിജയ് വാങ്ങുകയും അമല പോളിന് സമ്മാനിക്കുകയും ചെയ്തത്രെ. മാത്രമല്ല തന്‍റെ പുതിയ ബി എം ഡബ്ലിയു കാറില്‍ അമല പോളുമായി ഒരു നീണ്ട ട്രിപ്പ് വിജയ് നടത്തുകയും ചെയ്തു എന്നാണ് ആരോപണം.

എന്നാല്‍ ഈ ഗോസിപ്പുകളെല്ലാം വിജയ് നിഷേധിക്കുകയാണ്. “ഞാനും അമലയും നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നുമില്ല. പ്രൊഫഷണല്‍ റിലേഷന്‍ഷിപ്പിനപ്പുറം ഞങ്ങള്‍ക്ക് മറ്റൊരു ബന്ധവുമില്ല. ഇത്തരം റൂമറുകള്‍ എന്നെയും അമലയെയും മാത്രമല്ല ഞങ്ങളുടെ കുടുംബങ്ങളെയും വേദനിപ്പിക്കുന്നു” – വിജയ് പറയുന്നു.

“ഞാന്‍ അടുത്തിടെ ഒരു വീടുവാങ്ങി സമ്മാനമായി നല്‍കി എന്നത് സത്യമാണ്. അതുപക്ഷേ അമല പോളിനല്ല, എന്‍റെ മാതാപിതാക്കള്‍ക്കാണ്. ഞങ്ങള്‍ ഒന്നിച്ചൊരു യാത്ര നടത്തിയിട്ടുമില്ല. ഞങ്ങള്‍ നല്ല ഫ്രണ്ട്സ് മാത്രമാണ്. അമല മാത്രമല്ല, ദൈവത്തിരുമകളില്‍ എന്നോടൊപ്പം ജോലി ചെയ്ത വിക്രം, അനുഷ്ക, ജി വി പ്രകാശ് തുടങ്ങി എല്ലാവരും എന്‍റെ സുഹൃത്തുക്കളാണ്” – എ എല്‍ വിജയ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.