1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്ററില്‍ പിറവി തിരുന്നാള്‍ ശ്രുശ്രൂഷകള്‍ 24 ന് രാത്രിയില്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ്‌ തോമസ്‌ ആര്‍സി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പിറവി തിരുന്നാള്‍ ശ്രുശ്രൂഷകള്‍ ഇരുപത്തിനാലാം തീയ്യതി രാത്രി 8.30 മുതല്‍ ആരംഭിക്കും. വിഥിന്‍ഷോ സെന്റ്‌ ആന്റണീസ്‌ ചര്‍ച്ചിലാണ് പിറവി തിരുക്കര്‍മ്മങ്ങളും ആഘോഷപൂര്‍വമായ ദിവ്യബലിയും നടക്കുക.

ഷറൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ: സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മികനാകും. തിരുക്കര്‍മ്മങ്ങളെ തുടര്‍ന്നു പ്രദക്ഷിണവും സാന്തോം യൂത്ത്‌ മൂവ്മെന്റിന്റെ പ്രതിഭകള്‍ അണിനിരക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും. പുതുവര്‍ഷ തിരുക്കര്‍മ്മങ്ങള്‍ 31 ആം തീയ്യതി രാത്രി 7.30 ന് ആരംഭിക്കും. സെന്റ്‌ എലിസബത്ത്‌ ചര്‍ച്ചിലാണ് പുതുവര്‍ഷത്തോടു അനുബന്ധമായുള്ള ശ്രുശ്രൂഷകള്‍ നടക്കുക. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഫാ: സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.

ബാന്‍ബറിയില്‍ ക്രിസ്തുമസ് ആഘോഷം 29 ന്

ബാന്‍ബറി: ബാന്‍ബറി മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടു അനുബന്ധിച്ചുള്ള ദിവ്യബലിയും തിരുക്കര്‍മ്മങ്ങളും 29 ന് നടക്കും. വൈകുന്നേരം 5.30 മുതല്‍ സെന്റ്‌ ജോണ്സ് പള്ളിയില്‍ നടക്കുന്ന ശ്രുശ്രൂഷക്ളില്‍ ഗ്ലാസ്കോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ ജോയി ചെറാടിയില്‍ മുഖ്യ കാര്‍മികനാകും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.