സൌതെണ്ട് ഓണ്‍ സീ: സൌത്തെണ്ട് സെന്റ് തോമസ് കത്തോലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് കരോള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 16,17 തീയ്യതികളിലായി നടത്തിയ ക്രിസ്തുമസ് കരോള്‍ കത്തോലിക് സൊസൈറ്റിയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ടിതമായ കൂട്ടായ്മയും ഐക്യവും ഒരിക്കല്‍ കൂടി വിളിചോതുന്നതായി.
ഇമ്മാനുവല്‍ മണി, ഡേവിസ് തെക്കുംതല, നൈസ് ജോസ്, തോമസ് കുറ്റികാടന്‍, ജൈസണ്‍ ചാക്കോച്ചന്‍, പ്രദീപ് കുരുവിള, സുനില്‍ ഫ്രാന്‍സിസ്, അനൂപ് തോമസ്, ലെനിന്‍ തോമസ്, ഡാലിയ ബിജു, ജിഷ തുടങ്ങിയവരാണ് ക്രിസ്തുമസ് കരോളിനു നേതൃത്വം നല്‍കിയത്. കത്തോലിക് സൊസൈറ്റിയുടെ ക്രിസ്തുമസ് കൂട്ടായ്മ ഡിസംബര്‍ 25 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സൌത്തെണ്ട് സെന്റ് ജോണ്‍ ഫിശേര്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടുമെന്നും കണ്‍വീനര്‍ സെല്‍വിന്‍ ആഗസ്റ്റില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല