1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2011

ബെന്നി പെരിയപ്പുറം

ബര്‍മിംഗ്ഹാമിനടുത്ത് സ്റ്റെച്ച് ഫോര്‍ഡ്‌ സെന്റ്‌ അല്‍ഫോണ്സ കാത്തലിക്‌ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷവും കുര്‍ബ്ബാനയും ഡിസംബര്‍ 24 ന് ശനിയാഴ്ച വൈകീട്ട് എട്ട് മണിക്ക് കോര്‍പ്പസ്‌ ക്രിസ്റ്റി കാത്തലിക്‌ ചര്‍ച്ചില്‍ വെച്ച് നടക്കും. കരോള്‍ സിംഗിംഗ്, കുട്ടികളുടെ ബൈബിള്‍ ദൃശ്യാവതാരണം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. പള്ളിയുടെ വിലാസം: CORPUS CRISTI CHURCH, LUTTELTON ROAD, ATACHFORD, B338UB

നോര്‍ത്ത്‌ ഫീല്‍ഡ്‌ സീറോ മലബാര്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് കുര്‍ബ്ബാനയും കരോള്‍ സിംഗിംഗ് പരിപാടികളും 24 ന് ശനിയാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് ആരംഭിക്കും. ഔര്‍ ലേഡി ആന്‍ഡ്‌ സെന്റ്‌ ബ്രിജിത് കത്തോലിക്ക പള്ളിയില്‍ വെച്ചാണ് ചടങ്ങുകള്‍. പള്ളിയുടെ വിലാസം: OUR LADY & ST BRIDIGTH CHURCH, 63 FRANKLEY BEECHES ROAD, NORTHFIELD, B31 5AB

കവന്‍ട്രി സീറോ മലബാര്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായി പരിപാടികളോടെ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ തീരുമാനിച്ചു. 24 ന് ശനിയാഴ്ച രാത്രി 10.30 ന് സീറോ മലബാര്‍ സഭ ചാപ്ലയിന്‍ ഫാദര്‍. സോജി ഓലിക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ക്രിസ്തുമസ് കുര്‍ബ്ബാനയോട് കൂടിയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്നു കരോള്‍ സിംഗിംഗ് കുട്ടികളുടെ പരിപാടികള്‍ തുടങ്ങിയവ നടക്കും. പള്ളിയുടെ വിലാസം: ST. JOHN FISHER CATHOLIC CHURCH, TIUERTON ROAD, WUKEN, CV2 3DL

സട്ടണ്‍ കോള്‍ഡ്‌ ഫീല്‍ഡിനടുത്ത് വാംലി സീറോ മലബാര്‍ സഭ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് കുര്‍ബ്ബാനയും ആഘോഷങ്ങളും 25 ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വാംലിയിലെ ഹോളി ക്രോസ് ആന്‍ഡ്‌ സെന്റ്‌ ഫ്രാന്‍സിസ്‌ കത്തോലിക്കാ പള്ളിയില്‍ വെച്ച് നടക്കും. ക്രിസ്തുമസ് കുര്‍ബ്ബാനയ്ക്ക് ഫാ; ജോമോന്‍ തൊമ്മാന കാര്‍മികത്വം വഹിക്കും.

വാല്‍സാല്‍ സീറോ മലബാര്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് കുര്‍ബ്ബാനയും ആഘോഷങ്ങളും 24 ന് ഉച്ച കഴിഞ്ഞു 2.30 ന് വാല്‍സാളിലെ സെന്റ്‌ പീറ്റേഴ്സ് ഹാളില്‍ വെച്ച് നടക്കും. ഫാ; ജോമോന്‍ തൊമ്മാന കാര്‍മികത്വം വഹിക്കും. ഹാളിന്റെ വിലാസം: സെന്റ്‌ പീറ്റേഴ്സ് ഹാള്‍, വാല്‍സാല്‍, WS28JU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.