1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2011

പോര്‍ട്ട്സ്മൌത്ത് സെന്റ് തോമസ് സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍

ജെയിംസ് തടത്തില്‍

പോര്‍ട്ട്സ്മൌത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്സ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 10 മുതല്‍ ആരംഭിച്ചു.. ലോക രക്ഷകനായി പിറന്ന യേശുക്രിസ്തുവിന്റെ തിരുപ്പിറവി അറിയിച്ചു കൊണ്ട് ക്രിസ്സ്മസ് കരോള്‍ സംഘം ഇടവകയിലെ എല്ലാ ഭവനങ്ങളും ഡിസംബര്‍ 10,17 തീയതികളില്‍ സന്ദര്‍ശിച്ചു.

ഡിസംബര്‍ 24 നു ശനിയാഴ്ച രാവിലേ 9.30 നുപ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്നു വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ കാര്‍മ്മികത്വല്‍ വിശുദ്ധ്ധ കുര്‍ബ്ബാനയും, ക്രിസ്തുമസ്സിന്റെ പ്രത്യേക ശിശ്രൂഷകളും നടത്തപ്പെടുന്നു, 12.00 മണിക്ക് ആശീര്‍വാദവും ക്രിസ്തുമസ് സന്ദേശവും, ശേഷം ക്രിസ്തുമസ് ലന്‍ചും ഒരുക്കിയിരിക്കുന്നു.

വിശ്വാസികളെല്ലാവരും നേരത്തേ തന്നെ എത്തി ക്രിസ്തുമസിന്റെ പ്രത്യേക ശിശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്. തെക്കന്‍ ഇംഗ്ളസ്ഥ ിലെ പ്രഥമ ഇടവകയായ ഈ ഇടവകയില്‍ എല്ലാ മാസവും വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെടുന്നു..
പള്ളിയുടെ വിലാസം. St. Georges Church, Cleveland Road, Chichester PO19 7AD
കൂടുതÂ വിവരങ്ങള്‍ക്ക്:സെക്രറട്ടറി, ജെയിംസ് തടത്തില്‍, ടെലി. 07535598145
ട്രഷറര്‍, മര്‍ക്കോസ് കുരൃന്‍, ടെലി. 07877713224

ബെല്‍ഫാസ്റില്‍ യാക്കോബായ സഭയുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍

പൌലോസ്‌ എന്‍ കുര്യാക്കോസ്‌

ബെല്‍ഫാസ്റ്, സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24 നു നടത്തപ്പെടുന്നു. ലോക രക്ഷകന്റെ തിരുപിറവി അറിയിച്ചു കൊസ്ഥ് ക്രിസ്സ്മസ് കരോള്‍ സംഘം ഇടവകയിലെ എല്ലാ ഭവനങ്ങളും ഡിസംബര്‍ 3 മുതല്‍ ഏഴു ദിവസങ്ങളിലായി സന്ദര്‍ശിച്ചു കഴിഞ്ഞു.

ഡിസംബര്‍ 24 നു ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് പ്രാര്‍ത്ഥനയും, തുടര്‍ന്നു വികാരി ഫാ. തോമസ് പുതിയാമഠത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ്ധ കുര്‍ബ്ബാനയും, ക്രിസ്തുമസ്സിന്റെ പ്രത്യേക ശിശ്രൂഷകളും നടത്തപ്പെടുന്നു, തുടര്‍ന്ന് ആശീര്‍വാദവും, ക്രിസ്തുമസ് സന്ദേശവും, തുടര്‍ന്ന് കരോള്‍ സര്‍വീസും, കുട്ടികളുടെ നാറ്റിവിറ്റിയും, ശേഷം ക്രിസ്തുമസ് ഡിന്നറും ക്രമീകരിച്ചിരിക്കുന്നു. വിശ്വാസികളെല്ലാവരും നേരത്തേ തന്നെ എത്തി ക്രിസ്തുമസിന്റെ പ്രത്യേക ശിശ്രൂഷകളില്‍ പങ്കെടുത്തനുഗ്രഹീതരാകേസ്ഥതാണ്.

പള്ളിയുടെ വിലാസം: Musgrave Park Hospital Chapel, 20 Stockmans Lane, Belfast BT9 7JB
കൂടുതല്‍ വിവരങ്ങള്‍ക്ക്: Rev Fr Thomas Puthiyamadathil – 07897105278,
Paulose N Kuriakose Tel. 07500709167,
Saji George Tel. 07533029819

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.