xxx സീരീസില്‍ വരുന്ന വത്തിക്കാന്റെ പേരിലുള്ള വെബ്സൈറ്റ് വിറ്റുപോയത് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്നു. www.vatican.xxx എന്ന വെബ്സൈറ്റാണ് വിറ്റുപോയത്. അശ്ലീല ഉള്ളടക്കങ്ങളുള്ള വെബ്സൈറ്റുകള്‍ക്കായി നീക്കിവച്ചിരിക്കുന്ന ഡൊമെയ്ന്‍ ആണ് എക്സ്എക്സ്എക്സ്(xxx). കത്തോലിക്ക വിശ്വാസത്തിന്റെ കേന്ദ്രസ്ഥാനമായ വത്തിക്കാന്‍ സ്ഥിതിചെയ്യുന്ന റോമിന് പുറത്തു നിന്നുള്ളവരാണ് സൈറ്റ് വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്.
സഭ ഈ ഡൊമെയ്നില്‍ സൈറ്റ് വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് ഇത് ലഭ്യമല്ലെന്നും അത് നിലവില്‍ വിറ്റുപോയെന്നും തിരിച്ചറിയുന്നത്. ‘ഈ വെബ്സൈറ്റ് ലഭ്യമല്ല. കാരണം, അത് മറ്റാരോ വാങ്ങിക്കഴിഞ്ഞു. എന്നാല്‍ അത് വത്തിക്കാനല്ല’- വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെഡറിക്കോ ലമ്പാര്‍ഡി അറിയിച്ചു. വത്തിക്കാന്റെ പേരില്‍ ഈ ഡൊമെയ്ന്‍ വാങ്ങി ആരും ദുരുപയോഗം ചെയ്യാതിരിക്കാനാണ് സഭ തന്നെ ഈ ഡൊമെയ്ന്‍ വാ്ങ്ങാന്‍ തീരുമാനിച്ചത്.
എന്നാല്‍ സൈറ്റ് നിലവില്‍ വിറ്റുപോയി എന്ന തിരിച്ചറിവ് ഇപ്പോള്‍ സഭയിലാകെ ആശങ്ക വളര്‍ത്തിയിരിക്കുകയാണ്. സൈറ്റ് വാങ്ങിയവര്‍ ആ സൈറ്റ് ഏതുവിധത്തിലായിരിക്കും ഉപയോഗിക്കുക എന്നതാണ് അത്്. എന്നാല്‍ വത്തിക്കാന്‍ തന്നെ സൈറ്റ് വാങ്ങിയിട്ട് അത് രഹസ്യമാക്കി വച്ചിരിക്കുകയാണെന്ന ഇറ്റാലിയന്‍ മാധ്യമ വാര്‍ത്തകളെ ഫാദര്‍ ലമ്പാര്‍ഡി നിഷേധിച്ചു.
ഇപ്പോള്‍ ഈ സൈറ്റില്‍ കയറിയാല്‍ ഇത് വിറ്റുപോയി എന്ന് മാത്രമാണ് തെളിഞ്ഞുവരുന്നത്. എന്നാല്‍ ഇതില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്താനും സൈറ്റ് ഒരിക്കലും ഉപയോഗിക്കപ്പെടാതിരിക്കാനുമുള്ള സാധ്യത തുല്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല