കുട്ടികളെ ദത്തെടുക്കുന്ന രക്ഷിതാക്കള്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. ഇനിയധികം നിങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല. ദത്തെടുക്കല്‍ പ്രക്രിയ കൂടുതല്‍ സാധാരണവും വേഗത്തിലും നടത്തുന്നതിനായി സര്‍ക്കാര്‍ ഇടപെടുന്നു.കുട്ടികളുടെ ക്ഷേമ വകുപ്പിന്റെ തലവനായ ടിം ലോഫന്‍ പരിചയസമ്പന്നരായ വിദഗ്ദര്‍,സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെയാണ് ദത്തെടുക്കല്‍ പ്രക്രിയ പരിഷ്കരിക്കുന്നത്. ശരിയായ മാതാപിതാക്കളെ കുട്ടികള്‍ക്ക് ലഭിക്കുന്നതിനും കുട്ടികളെ എങ്ങനെ പരിചരിക്കണം എന്നതിനും പ്രത്യേകം പരിശീലനം ഏര്‍പ്പെടുത്തും.
ഇപ്പോഴുള്ള വ്യവസ്ഥ തീര്‍ത്തും വേഗത കുറവാണ് എന്നു പലരില്‍ നിന്നും പരാമര്‍ശം ലഭിച്ചിരുന്നു. വംശപരമായ പ്രശ്നങ്ങളില്‍ പെട്ട് പലപ്പോഴും ശരിയായ മാതാപ്പിതാക്കള്‍ക്ക് കുട്ടികളെ ലഭിക്കാതെ വരുന്നുമുണ്ട്.കുട്ടികള്‍ക്ക് ഏറെ നാള് തങ്ങളെ ദത്തെടുക്കാന്‍ വരുന്നവരെ കാത്തിരിക്കെണ്ടാതായും വരുന്നു. ഈ പ്രശ്നങ്ങളില്‍ നിന്നും വിമുക്തി നേടിയെടുക്കാനാണ് ഒരു പാനല്‍ ഇപ്പോള്‍ നിലവില്‍ ഉണ്ടാക്കിയിരിക്കുന്നത്. Consortium of Voluntary Adoption Agencies, the British Association of Adoption and Fostering, Adoption UK and the Association of Directors of Children’s Services തുടങ്ങിയവ ഈ പാനലില്‍ പെടുന്നു.
ലോഫന്‍ പറയുന്നു “ദത്തെടുക്കുവാനായി ഉദ്ദേശിക്കുന്ന മാതാപിതാക്കള്‍ക്ക് നിര്‍ണ്ണയ പ്രക്രിയ എന്ന കടമ്പ വേദനിപ്പിക്കും വിധം വളരെ പതുക്കെയാണ് നേരിടേണ്ടി വരുന്നത്. അത് തീര്‍ത്തും നിഷ്ഫലമായ ഒരു പ്രവൃത്തിയാണ്.ഇത് കൊണ്ട് കുട്ടികളെ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കള്‍ ഈ ഉദ്ദേശത്തില്‍ നിന്നും അകലുവാന്‍ മാത്രമേ പ്രയോജനപ്പെടൂ. ഇപ്പോഴുള്ള വ്യവസ്ഥയുടെ നിബന്ധനകള്‍ പ്രകാരം പല യോഗ്യതയുള്ള മാതാപിതാക്കളെയും അനര്‍ഹര്‍ എന്ന് കുറ്റം ചുമത്തി വാതിലിനു പുറത്താകുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും ഈ വ്യവസ്ഥിതി മാറേണ്ടത് അത്യാവശ്യമാണ്.ഇത് കുട്ടികളെ വളരെക്കാലം കാത്തിരിപ്പിക്കെണ്ടാതായും വരുത്തുന്നു.
പുതിയ പാനല്‍ രക്ഷിതാക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ വളരെ എളുപ്പമാക്കും.വംശീയ പ്രശ്നങ്ങള്‍ ഇതില്‍നിന്നും മാറ്റി വയ്ക്കും.മാതാപിതാക്കള്‍ക്കായി പ്രത്യേകം പരിശീലനങ്ങള്‍ ഏര്‍പ്പെടുത്തും. ഇപ്പോഴത്തെ നിയവ വ്യവസ്ഥ മാതാപിതാക്കളെ മറ്റിടങ്ങളില്‍ നിന്നും ദത്തെടുക്കുവാനാണ് പ്രോത്സാഹിപ്പിക്കുന്നത്.അത് മാറണം. ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെയാണ് ഈ വ്യവസ്ഥ അനാഥരാക്കുന്നത്. പുതിയ വ്യവസ്ഥകളിലൂടെ ഇവയെ മറികടന്നു കുട്ടികള്‍ക്ക് ഒരു പുതിയ ജീവിതം കൊടുക്കുവാനായി സഹായിക്കുക എന്ന് മാത്രമാണ് ഇപ്പോള്‍ ഈ പാനല്‍ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല