1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2011

ബെന്നിച്ചന്‍ മാത്യു

മൂന്നു തവണ കേരള മുഖ്യമന്ത്രിയും ,കേന്ദ്ര മന്ത്രിയും ,ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന ലീഡര്‍ കെ കരുണാകര്‍ജിയുടെ ഒന്നാം ചരമദിനം ഡിസംബര്‍ 23 -ന് ഒ ഐ സി സി മാഞ്ചസ്റ്റര്‍ നോര്‍ത്ത്‌ വെസ്റ്റ്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു.റീജിയണല്‍ പ്രസിഡന്റ് ബെന്നിച്ചന്‍ മാത്യുവിന്‍റെ വസതിയില്‍ നടത്തപ്പെടുന്ന അനുസ്മരണയോഗത്തില്‍ സമൂഹപ്രാര്‍ത്ഥനയും ഉപവാസവും നടത്തപ്പെടുന്നു.പ്രസ്തുത യോഗത്തിലേക്ക് ലീഡറെ സ്നേഹിക്കുന്ന മുഴുവന്‍ ജനാതിപത്യ വിശ്വാസികളെയും കോണ്ഗ്രസ് പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു.

റീജിയണല്‍ പ്രസിഡന്‍റ് ബെന്നിച്ചന്‍ മാത്യുവിന്‍റെ അധ്യക്ഷ തയില്‍ ചേരുന്ന യോഗത്തില്‍ ഒ ഐ സി സി യു കെ നാഷണല്‍ അഡ്‌ഹോക്ക്‌ കമ്മിറ്റി പ്രസിഡന്‍റ് വിനോദ് ചന്ദ്രന്‍,ജെനെറല്‍ സെക്രട്ടറി ലക്സന്‍ കല്ലുമാടിക്കല്‍,സെക്രട്ടറി ജോണ്‍ വര്‍ഗീസ്‌,മാഞ്ചസ്റ്റര്‍ റീജിയന്‍ വൈസ്‌പ്രസിഡന്റ്‌ ബാബു തോമസ്‌,സെക്രട്ടറി സൈലാസ് അബ്രഹാം,ട്രഷറര്‍ ജോയി കുര്യാക്കോസ്,സെക്രട്ടറി ഷൈജു തോമസ്‌,കമ്മിറ്റി അംഗങ്ങളായ സാജു കരുണാകരന്‍ ,മാത്യു ജേക്കബ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

Venue 9 Overton raod,M22 8JN

Bennichan – 07877 331421

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.