ബോളിവുഡില്‍ ഏറെ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ചിത്രങ്ങളാണ് റാ വണ്‍, റെഡി, ബോഡിഗാര്‍ഡ് എന്നിവ. ഇവയൊക്കെ ഈ വര്‍ഷത്തെ മോശം ചിത്രങ്ങള്‍ക്കുള്ള ഗോള്‍ഡണ്‍ കേള അവാര്‍ഡിനായി മത്സരിക്കുകയാണിപ്പോള്‍. മാര്‍ച്ചിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ഹിന്ദി സിനിമയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മോശം ചിത്രത്തിനാണ് ഗോള്‍ഡണ്‍ കേള അവാര്‍ഡ് നല്‍കുന്നത്. കൊമേഡിയന്‍ സൈറസ് ബ്രോച്ചയാണ് അവാര്‍ഡ്ദാന ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്.
മൗസം, സിങ്കം എന്നിവയാണ് ഈ അവാര്‍ഡിനുവേണ്ടി മത്സരിക്കുന്ന മറ്റ് ചിത്രങ്ങള്‍. കൂടാതെ എഫ്.എ.എല്‍.ടി.യു വിലൂടെ ജാക്കി ബെഗ്നാനിയും (മോശം നടന്‍) , അന്‍ഗത് ബേദി (മോശം സഹനടന്‍ , പൂജ ഗുപ്ത, ചന്ദന്‍ റോയ് സന്യാല്‍ എന്നിവരും നോമിനേഷന്‍ നേടിയിട്ടുണ്ട്. റാസ്‌കല്‍സില്‍ നായകവേഷം ചെയ്ത അജയ്‌ദേവഗണും, സഞ്ജയ് ദത്തും മോശം നായകനടനുള്ള നോമിനേഷന്‍ നേടിയിട്ടുണ്ട്. മര്‍ഡര്‍ 2 വില്‍ ഇമ്രാന്‍ ഹാശ്മി ചെയ്ത റോളും മേരി ബ്രദര്‍ കി ദുല്‍ഹനിലൂടെ ഇമ്രാന്‍ ഖാനും ഈ ലിസ്റ്റിലിടം തേടി.
നടിമാരില്‍ കങ്കണയാണ് നോമിനേഷന്‍ നേടിയവരില്‍ മുന്നിട്ടുനില്‍ക്കുന്നത്. മൂന്ന് ചിത്രങ്ങളിലെ അഭിനയമാണ് കങ്കണയ്ക്ക് ലിസ്റ്റില്‍ ഇടംനല്‍കിയത്. തനു വെഡ്‌സ് മനു, റാസ്‌കല്‍സ്, മിലേ ന മിലേ ഹം, എന്നീ ചിത്രങ്ങളാണ് കങ്കണയ്ക്ക് വിനയായത്. മൗസം എന്ന ചിത്രത്തിലൂടെ സോനം കപൂറും, ആരക്ഷണിലൂടെ ദീപിക പദുക്കോണും രണ്ടാംതവണയും അവാര്‍ഡ് നോമിനേഷന്‍ നേടി. റോക്ക് സ്റ്റാറിലൂടെ നര്‍ഗീസ് ഫക്രി ആദ്യമായി ലിസ്റ്റില്‍ ഇടംപിടിച്ചു.
ധം മേരോ ധം, ആരക്ഷണ്‍ എന്നീ ചിത്രങ്ങളില്‍ സഹനടനായ പ്രടീകും മോശം നടനുള്ള അവാര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
റോഷന്‍ അബ്ബാസ്, റോഹന്‍ സിപ്പി, അനുഭവ് സിന്‍ഹ, അനീസ് ബസ്മീ, പുരി ജഗനാഥ് എന്നിവരാണ് മോശം സംവിധായകനുള്ള അവാര്‍ഡ് നോമിനേഷന്‍ നേടിയത്. പ്രേക്ഷകരുടെ വോട്ടിംഗിലൂടെയാണ് അന്തിമ ജേതാവിനെ പ്രഖ്യാപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല