1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2011

ഫ്ലൈറ്റ്‌ ടിക്കറ്റ്‌ എന്ന് വേണ്ട ഓണ്‍ലൈനില്‍ നമ്മള്‍ വാങ്ങുന്ന പല സാധനങ്ങള്‍ക്കും മിക്കവാറും അവസാന ഇടപാടിന് ശേഷം ട്രാന്‍സാക്ഷന്‍ ചാര്‍ജ്‌ ഈടാക്കുന്ന ക്രെഡിറ്റ്കാര്‍ഡ് കമ്പനികള്‍ക്ക്‌ പിഴയിടാന്‍ തീരുമാനം. ഓഫീസ്‌ ഓഫ് ഫെയര്‍ ട്രേഡിംഗ് ആണ് ഈ സമ്പ്രദായത്തിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്. എല്ലാ തുകയും ഇടപാടുകാര്‍ക്ക്‌ ആദ്യമേ കാണിക്കണം. അവസാനം ഇടപാടിന് മറ്റു വല്ല സര്‍ചാര്‍ജും കയറി വരുകയാണെങ്കില്‍ കനത്ത പിഴയിടും എന്ന് ട്രെഷറി മിനിസ്റ്റര്‍ മാര്‍ക്ക്‌ ഹോബന്‍. മുന്നറിയിപ്പ് നല്‍കി.

അടുത്ത വര്‍ഷത്തോട് കൂടെ ഈ നിയമം നിലവില്‍ വരും. ഇത് ഡെബിറ്റ്‌ /ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്ക് മാത്രമല്ല എല്ലാ വിപണിയിലും നിലവില്‍ വരുത്തും. ഇതിനു ശേഷം ക്രെഡിറ്റ്കാര്‍ഡ് സേവനത്തിനായി ചെറിയ തുക കമ്പനികള്‍ക്ക് എടുക്കാന്‍ സാധിക്കുമെങ്കിലും അമിതമായ തുകകള്‍ ഒന്നും ഇതിനായി ചുമത്താന്‍ കഴിയില്ല. ഇടപാടുകാരനാണ് ഏറ്റവും പ്രധാനം. അവന്റെ പൈസ എങ്ങനെ ചിലവാകുന്നു എന്ന് അവനു പൂര്‍ണമായും അറിവ് വേണം. അതിനായിട്ടാണ് ഈ പുതിയ വ്യവസ്ഥ എന്ന് ഹോബന്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ ഡയറക്ട്ടീവ്‌ 2014 മുതല്‍ എല്ലാ വിപണികളില്‍ നിന്നും സര്‍ചാര്‍ജ്‌ നിരോധിക്കും. ഇടപാടുകാരനെ സഹായിക്കുന്നതിനായുള്ള നിയമങ്ങള്‍ ഭാവിയില്‍ ഇനിയും നിലവില്‍ വരും എന്ന് ഹോബന്‍ പ്രത്യാശ പ്രകടിപ്പിച്ചു ഫ്ലൈറ്റ്‌ടിക്കറ്റുകള്‍ക്ക് ഏകദേശം രണ്ടു ലക്ഷത്തോളം പൌണ്ട് ഒരു ദിവസം ഡെബിറ്റ്‌ കാര്‍ഡുകള്‍ ചുമത്തുന്നുണ്ട്. മിക്കവാറും ഇടപാടിന് ശേഷം ആണ് ഈ തുകകള്‍ ഡെബിറ്റ്‌ കാര്‍ഡില്‍ നിന്നും പോകുക എന്നതിനാല്‍ ഇടപാടുകാര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലാകില്ല.

എക്സിക്യൂടീവ് ഡയറക്ട്ടര്‍ റിച്ചാര്‍ഡ്‌ ലോയ്ഡ് പറയുന്നത് “ഇത് ഇടപാടുകാരുടെ വിജയമാണ് എന്നാണു. ദിനവും £265,000 ഓളം പണം വിമാനയാത്രികര്‍ സര്‍ചാര്‍ജ്‌ ആയി കൊടുക്കേണ്ടി വരിക എന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. 2012ന്റെ അവസാനത്തോടുകൂടെ ഈ നിയമം കര്‍ശനമായും നിര്‍ബന്ധമാക്കും അതിനാല്‍ കമ്പനികള്‍ ചാര്‍ജിന്റെ കാര്യത്തില്‍ എളുപ്പത്തില്‍ തന്നെ ഒരു തീരുമാനത്തിലെത്തുക. അത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.