ഒരു മില്യണിലധികം ആളുകളാണ് മോഷണത്തിനിടയില്‍ പിടിക്കപെട്ടതിനു ഓണ്‍ ദി സ്പോട്ട് പിഴ അടച്ച് രക്ഷപ്പെട്ടത്. മുമ്പെല്ലാം ജയില്‍ ശിക്ഷ കോടതി എന്നിങ്ങനെ കയറി ഇറങ്ങിയാലും കള്ളന്‍ എന്ന പേരും കിട്ടും. ഇപ്പോള്‍ ഈ പ്രശ്നങ്ങളൊന്നുമില്ല. പിടിക്കപെട്ടാല്‍ വെറും 80 പൌണ്ട് പിഴ അപ്പോള്‍ തന്നെ അടച്ച് രക്ഷപെടാം. അതിനെ പറ്റി മറ്റൊരു രേഖകളും ഉണ്ടാകുകയില്ല. കള്ളന്മാര്‍ക്ക് ഇതൊരു തരമാണ്. എണ്‍പതു പൌണ്ട് ഉണ്ടെങ്കില്‍ എവിടെയും കയറി എന്തും മോഷ്ട്ടിക്കാം എന്നാണു ഇവര്‍ പറയുന്നത്. ഇരുന്നൂറു പൌണ്ട് വിലവരുന്ന വസ്തു മോഷ്ട്ടിച്ചാലും പിഴ വെറും എണ്‍പതില്‍ ഒതുങ്ങും.
നിസാര മോഷണങ്ങള്‍ക്ക് കോടതി കയറേണ്ട എന്ന നിയമമാണ് ഈ വര്‍ഷം ഒരു മില്യണിലേറെ ആളുകള്‍ക്ക് രക്ഷയായത്. ഈ എണ്ണം വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കയാണ്. ഈ പിഴ പൊതു ശല്യം ഉണ്ടാക്കുന്നവര്‍ക്കും, ആക്രമണത്തിനും എതിരെ ഉപയോഗിക്കുന്നു. ഈ വ്യവസ്ഥ വെറും പാഴാണെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം. വീണ്ടും മോഷണം നടത്തുവാനാണ് ഈ പിഴയടക്കല്‍ പ്രേരിപ്പിക്കുന്നത്. മിക്ക മോഷ്ടാക്കളും ഒന്നിന് പിറകെ ഒന്ന് എന്നപോലെയാണ് ഈ പിഴ വാങ്ങികൂട്ടുന്നത്.
പിഴ അടച്ച മോഷ്ടാക്കളില്‍ നിന്നും 125 മില്ല്യണ്‍ തൊട്ടു 250 മില്ല്യണ്‍ വരെ വിലയുള്ള വസ്തുക്കളാണ് പിടികൂടിയിരിക്കുന്നത്. അമിതമായി തയ്യാറാക്കിയ പിഴ ടിക്കറ്റുകളാണ് ഇതിനു പ്രധാന കാരണം ഒരു വര്‍ഷം എത്രത്തോളം എണ്ണം പിഴകള്‍ ഇടാം എന്നതിനു നിയന്ത്രണം വരണം എന്നു വൈറ്റ് ഹാള്‍ ഗവേഷകര്‍ പറഞ്ഞു. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഒരേ പിഴ ഈടാക്കുന്നതിലാണ് പ്രശ്നങ്ങള്‍ ഇരിക്കുന്നത്. വേഗത്തില്‍ വണ്ടി ഓടിക്കുന്നവനും കൊലപാതകിക്കും ഒരേ ശിക്ഷയും പിഴയും ആകുന്നതാണ് ഇതിന്റെ അപാകത.
ഈ വര്‍ഷത്തെ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളേക്കാള്‍ പത്ത് ശതമാനം അധികമാണ്. കോടതിയിലേക്ക് ചെറിയ നിസാരമായ കുറ്റങ്ങള്‍ വരാതിരിക്കുന്നതിനായിരുന്നു ഇത്തരത്തിലൊരു നിയമം കൊണ്ട് വന്നത് എന്നാലിത് ഇപ്പോള്‍ മോഷ്ടാകള്‍ക്ക് ലൈസന്‍സ് കൊടുത്തത് പോലെയായി. ഈ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിച്ച് ഒരു തീരുമാനം എടുക്കും എന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല