1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2011

സക്കറിയ പുത്തന്‍കുളം

2012 ഫെബ്രുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കുന്നത് ലോക പ്രശസ്ത സുവിശേഷ പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ്.
കേരളത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ധ്യാനങ്ങളില്‍ ജനലക്ഷങ്ങള്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നു.

ഏകദേശം ഒരുവര്‍ഷം മുന്‍പ്‌ അന്‍പതോളം വിശ്വാസികളുമായി ബര്‍മിംഗ്ഹാം അതിരൂപതയിലെ അന്നത്തെ സീറോ മലബാര്‍ സഭാ ചാപ്ലിന്‍ ആയിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട്,ഇപ്പോഴത്തെ ചാപ്ലിന്‍ ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ബാല്‍സാല്‍ കോമണില്‍ ആരംഭിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ മൂവായിരത്തിലധികം വിശ്വാസികള്‍ സംബന്ധിക്കുന്നത് പ്രവാസി മലയാളികളുടെ വിശ്വാസ ഐക്യത്തെ സൂചിപ്പിക്കുന്നു.

ഫെബ്രുവരിയിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ സംബന്ധിക്കുന്ന ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം പ്രതീക്ഷിക്കുന്നതിനാല്‍ കവന്‍ട്രിയിലെ സ്റ്റോണ്‍ലെ പാര്‍ക്കിലാണ് ഫെബ്രുവരി മാസത്തിലെ കണ്‍വെന്‍ഷന്‍. എണ്ണായിരം വ്യക്തികള്‍ക്ക് ഇരിപ്പടമുള്ള സ്റ്റോണ്‍ലെ പാര്‍ക്കിലെ പ്രത്യേക ഹാളിലാണ് ഫാ. സേവ്യര്‍ ഖാന്‍ നയിക്കുന്നവിടുതല്‍ ശുശ്രൂഷാധ്യാനം നടക്കുന്നത്. ജനുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ വെസ്റ്റ്‌ ബ്രോംവിച്ചിലെ ബഥേല്‍ സെന്ററില്‍ തന്നെയായിരിക്കും.

ഫെബ്രുവരി മാസത്തിലെ ധ്യാനവേദി വിലാസം

Stoneleigh Park
Warwickshire
CV8 2LG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.